തിരുവനന്തപുരം:ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഒരിക്കൽ പോലും ലീഡ് ചെയ്യാനാകാതെ എൽഡിഎഫ് സ്ഥാനാർത്ഥികൾ. കൗണ്ടിംഗ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണൻ മാത്രമാണ് അൽപ്പമെങ്കിലും മുന്നിട്ട് നിൽക്കുന്നത്. 5789 മാത്രമാണ് ഇവിടെ രാധാകൃഷ്ണന്റെ ലീഡ് നില.
കഴിഞ്ഞ തവണ ആലപ്പുഴയിൽ നിന്നും വിജയിച്ച എ. എം. ആരിഫിന് ഒരിക്കൽ പോലും വ്യക്തമായി ലീഡ് ചെയ്യാൻ സാധിച്ചില്ല. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയുടെ ശോഭാ സുരേന്ദ്രനും കോൺഗ്രസിന്റെ കെ സി വേണുഗോപാലും തമ്മിലാണ് മത്സരം
ചിഹ്നം നിലനിർത്താൻ പാടുപെടുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ആദ്യ മണിക്കൂറിലെ ഫലസൂചനകൾ. എക്സിറ്റ് പോൾ ഫലങ്ങളും എൽഡിഎഫിന്റെ തോൽവിയാണ് പ്രവചിച്ചത്.