തിരുവനന്തപുരം: തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് തോൽവി സമ്മതിച്ച് രമേശ് ചെന്നിത്തല. കെ. മുരളീധരൻ വിജയിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ തോൽവി അപ്രതീക്ഷിതമായിരുന്നു. തൃശൂരിലെ വീഴ്ചകൾ കോൺഗ്രസ് നേതൃത്വം പരിശോധിക്കും.
ബി.ജെ.പിയും – സി.പി.എമ്മും തമ്മിൽ സംസ്ഥാനത്ത് ധാരണയുണ്ടായിരുന്നു അതുകാെണ്ടാണ് തൃശൂരിൽ കോൺഗ്രസ് പരാജയത്തിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വരെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നത്.
അതേസമയം തൃശൂരിൽ സുരേഷ് ഗോപിയുടെ ലീഡ് നില 60,000 കടന്നു. മൂന്നു ലക്ഷത്തോളം വോട്ടുകളാണ് ഇതുവരെ സുരേഷ് ഗോപി നേടിയത്. മൂന്നാം സ്ഥാനത്തുള്ള മുരളീധരൻ സുരേഷ് ഗോപിയോക്കാൾ 65,000 ലെറെ വോട്ടിന് പിന്നിലാണ്. ഒരു ഘട്ടത്തിൽ പോലും സുരേഷ് ഗോപിയെ മറികടക്കാൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.