ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ മാണ്ഡിയിലെ സ്വന്തം വസതിയിൽ പ്രാർത്ഥന നടത്തി മാണ്ഡി ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്ത്. തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ വരുമ്പോൾ 30,254 വോട്ടുകൾക്ക് മുന്നിലാണ് കങ്കണ.
#WATCH | Himachal Pradesh: BJP candidate from Mandi and actor Kangana Ranaut offers prayers at her residence.
As per the latest ECI trends, she is leading from the seat by a margin of 30,254 votes. Counting is underway.#LokSabhaElections2024 pic.twitter.com/Bs9BTAK765
— ANI (@ANI) June 4, 2024
സിനിമാ ജീവതത്തിൽ നിന്നും രാഷ്‌ട്രീയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് കങ്കണ. കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെതിരെ വലിയ ഭൂരിപക്ഷം നേടി കങ്കണ അധികാരത്തിലെത്തുമെന്നാണ് ആദ്യഘട്ട ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കങ്കണാ റണാവത്തിനെ കൂടാതെ സുരേഷ് ഗോപി, അരുൺ ഗോവിൽ, ഹേമാ മാലിനി തുടങ്ങീ എൻഡിഎയുടെ ഭൂരിഭാഗം സെലിബ്രിറ്റി സ്ഥാനാർത്ഥികളും വിജയക്കുതിപ്പ് തുടരുകയാണ്.
33,008 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി. മഥുരയിൽ 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹേമാ മാലിനി മുന്നിൽ നിൽക്കുന്നത്.