ശ്രീനഗർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനന്ത്നാഗ്-രജൗരി മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ് . 1,38,303 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 1,38,303 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നത് വനവാസി നേതാവും, നാഷനൽ കോൺഫറൻസിന്റെ സ്ഥാനാർത്ഥിയുമായ മിയാൻ അൽതാഫാണ്.
മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സ്ഥാപിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയുടെ (ഡിപിഎപി) സ്ഥാനാർത്ഥി മുഹമ്മദ് സലീം പരെയും ജമ്മു കശ്മീർ അപ്നി പാർട്ടിയുടെ (ജെകെഎപി) സഫർ ഇഖ്ബാൽ ഖാൻ മാൻഹാസും പിന്നിലാണ്.നോർത്ത് കശ്മീരിലെ ബാരാമുള്ള മണ്ഡലത്തിൽ നാഷണൽ കോൺഫറൻസ് ചെയർപേഴ്സൺ ഒമർ അബ്ദുള്ളയും പിന്നിലാണ്.മുൻ സ്വതന്ത്ര നിയമസഭാംഗം എഞ്ചിനീയർ അബ്ദുൾ റഷീദാണ് ബാരാമുള്ളയിൽ ലീഡ് ചെയ്യുന്നത് .















