മുംബൈ: വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. സുഖോയ് ജെറ്റ് വിമാനമാണ് തകർന്നുവീണത്. മുംബൈയിലെ നാസികിലാണ് അപകടം. പൈലറ്റും സഹപൈലറ്റും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഷിരസ്ഗ്വൻ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിമാനം തകർന്നതോടെ തീപിടിത്തമുണ്ടായതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചയ്‌ക്ക് ഒരു മണിക്കായിരുന്നു സംഭവം.
അഗ്നിരക്ഷാ സേനയും എച്ച്എഎൽ സുരക്ഷാ ടെക്നിക്കൽ യൂണിറ്റുകളും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തി. വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്തെ 500 മീറ്റർ ദൂരത്തിൽ വരെ തെറിച്ചുപോയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ലെന്നും പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.















