വൻ ഭൂരിപക്ഷത്തോടെ ഹിമാചലിലെ മാണ്ഡിയിൽ വിജയിച്ച എൻഡിഎ സ്ഥാനാർത്ഥി കങ്കണാ റണാവത്തിനെ അഭിനന്ദിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. മാണ്ഡിയിൽ വിജയിച്ച് റോക്ക്സ്റ്റാറിന് അഭിനന്ദനങ്ങളെന്ന് താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
നിങ്ങളുടെ ഈ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളൊരു റോക്ക് സ്റ്റാറാണ്. എല്ലാവർക്കും വളരെയധികം പ്രചോദനകരമാണ് നിങ്ങളുടെ ജീവിത യാത്ര. ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്താൽ എന്തും സാധ്യമാകുമെന്ന് വീണ്ടും തെളിയിച്ചുവെന്നും അനുപം ഖേർ എക്സിൽ കുറിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെതിരെ 74, 755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. 5, 37,022 വോട്ടുകളാണ് കങ്കണ നേടിയത്. 4, 62,227 വോട്ടുകളാണ് വിക്രമാദിത്യ സിംഗ് നേടിയത്.















