കൊല്ലം ; ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് പരാജയപ്പെട്ടതിന് പിന്നാലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുകേഷ് പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി ജനങ്ങൾ . ‘പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തെ നെഞ്ചോട് ചേർത്ത് നിർത്തിയ കൊല്ലത്തെ പ്രിയപ്പെട്ടവർക്ക് നന്ദി ’ എന്ന കുറിപ്പ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് മുകേഷ് പങ്കുവച്ചത് . എന്നാൽ അതിനു പിന്നാലെ ചേട്ടൻ പ്രതികൂല സാഹചര്യമെന്ന് ഉദ്ദേശിച്ചത് ആരെയാണെന്ന് ചോദിച്ചാണ് ട്രോളുകൾ വന്നിരിക്കുന്നത് .
തൊട്ടടുത്തു നിൽക്കുന്നതിനെയാണ് പ്രതികൂല സാഹചര്യം എന്ന് പുള്ളി ഉദേശിച്ചതെന്നാണ് ചില കമന്റുകൾ . ആ പ്രതികൂല സാഹചര്യം ഉണ്ടാക്കിയതും നിങ്ങളൊക്കെ തന്നെയാണ് സഖാവെയെന്നും, തോൽവി അങ്ങയുടേതല്ല, അങ്ങ് പങ്കുവെച്ച ഫോട്ടോയിലിരിക്കുന്ന ആ മനുഷ്യന്റെയാണെന്നാണ് ചിലർ പറയുന്നത് .
പ്രതികൂല സാഹചര്യം ഉണ്ടാക്കിയത് ആരാണെന്ന് അന്വേഷിക്കുന്നത് നല്ലതാണെന്നും ,പ്രതികൂലസാഹചര്യം ഉണ്ടാക്കിതന്ന ആളെ കൈപിടിച്ച് ഉയർത്തി കാണിച്ചുതന്നതിന് നന്ദിയെന്നും ചിലർ പറയുന്നു.















