ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തകർക്കൊപ്പം വിജയം ആഘോഷിച്ച് മഥുരയിലെ എൻഡിഎ സ്ഥാനാർത്ഥി ഹേമ മാലിനി. വിന്നിംഗ് സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷമാണ് ഹേമ മാലിനി ബിജെപി പ്രവർത്തകരോടൊപ്പം ആഘോഷത്തിൽ പങ്കെടുത്തത്. ഫലപ്രഖ്യാപനം ഇന്നലെ കഴിഞ്ഞെങ്കിലും ഇന്ന് രാവിലെ തന്നെ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി നേതാക്കൾ.
#WATCH | Uttar Pradesh: BJP MP and candidate from Mathura, Hema Malini celebrated her victory after winning from the Mathura Lok Sabha constituency. (04.06) pic.twitter.com/NvozEEgFG2
— ANI (@ANI) June 5, 2024
രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഹേമ മാലിനി വിജയം നേടിയത്. ഇൻഡി സഖ്യത്തിലെ മുകേഷ് ധൻകർ, ബഹുജൻ സമാജ് പാർട്ടിയുടെ സുരേഷ് സിംഗ് എന്നിവരായിരുന്നു ഹേമ മാലിനിയുടെ എതിരാളികൾ.
#WATCH | Uttar Pradesh: BJP candidate from Mathura constituency Hema Malini received her winning certificate.
She defeated INC’s Mukesh Dhangar by more than 2.9 lakh votes. (04.06) pic.twitter.com/XhCjApYSEP
— ANI (@ANI) June 5, 2024
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ തന്നെ വലിയ ഭൂരിപക്ഷം നേടി ഹേമ മാലിനി മുന്നേറിയിരുന്നു. ഇത് രണ്ടാം വട്ടമാണ് ഹേമ മാലിനി മഥുരയിൽ നിന്ന് ജനവിധി തേടുന്നത്. എതിർ സ്ഥാനാർത്ഥികൾക്കെതിരെ കൃത്യമായ ഭൂരിപക്ഷം നേടി ഹേമ മാലിനി വിജയിക്കുമെന്ന് ആദ്യഘട്ട ഫലസൂചനകൾ പുറത്തെത്തിയപ്പോൾ തന്നെ വ്യക്തമായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചതിൽ ജനങ്ങളോടും എൻഡിഎ സഖ്യത്തിലെ പ്രവർത്തകരോടും നന്ദി അറിയിക്കുന്നുവെന്ന് ഫല പ്രഖ്യാപനത്തിന് ശേഷം ഹേമ മാലിനി പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുമെന്ന് അവർ പറഞ്ഞു.















