പവർ സ്റ്റാർ പവർ കല്യാൺ തന്റെ വൻ വിജയം ആരാധകർക്കും, കുടുംബാംഗങ്ങൾക്കും ഒപ്പമാണ് ആഘോഷിച്ചത് . പവൻ കല്യാണിന്റെ ഭാര്യ അന്ന ലെജോനോവ അദ്ദേഹത്തിന് ആരതി എടുത്ത് തിലകം അണിയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത് . പവർ സ്റ്റാറിന്റെ മകൻ അകിര നന്ദനും ഇവർക്കൊപ്പമുണ്ട്.
പവന്റെ രാഷ്‌ട്രീയ യാത്രയിലുടനീളം ഉറച്ച പിന്തുണ നൽകുന്ന വ്യക്തിയാണ് റഷ്യൻ പൗരയായ അന്ന ലെഷ്‌നേവ . അതേസമയം പവന്റെ വിജയത്തെ അഭിനന്ദിച്ച് നടൻ ചിരഞ്ജീവിയും കുറിപ്പ് പങ്ക് വച്ചു .
“എന്റെ പ്രിയ സഹോദരൻ പവൻ കല്യാൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ അചഞ്ചലമായി പരിശ്രമിച്ചു എന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. “ എന്നാണ് ചിരഞ്ജീവിയുടെ കുറിപ്പ് . അല്ലു അർജ്ജുൻ , രാം ചരൺ എന്നിവരും പവനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.