ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്. വിമുക്ത ഭടർക്കായി 16 ഒഴിവുകൾ കൂടിയുണ്ട്. ബിഎസ്എഫ് വാട്ടർ വിംഗിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസ്റ്റഡ് ഒഴിവുകളാണുള്ളത്. ഈ മാസം 30-നകം അപേക്ഷിക്കണം. നേരിട്ടുള്ള നിയമനമാണ്. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്) ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എഞ്ചിൻ ഡ്രൈവർ, വർക്ക്ഷോപ്പ് മെക്കാനിക്, ഇലക്ട്രീഷ്യൻ, എസി ടെക്നീഷ്യൻ, ഇലക്ട്രോണിക്സ്, വർക്കഷോപ്പ് മെഷിനിസ്റ്റ് കാർപെന്റർ, പ്ലമ്പർ) കോൺസ്റ്റബിൾ (ക്രൂ) എന്നീ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ഉൾപ്പടെയുള്ള വിശദ വിവരങ്ങൾക്ക് https://rectt.bsf.gov.in/ സന്ദർശിക്കുക.