മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹാട്രിക്ക് വിജയത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഉണർവ്. വോട്ടണ്ണെൽ ദിവസമായ ചൊവ്വാഴ്ച വിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാൽ ബുധനാഴ്ച രാവിലെ ആദ്യ മണിക്കൂറിൽ തന്നെ സെൻസെക്സും നിഫ്റ്റിയും തിരിച്ചെത്തുന്ന സൂചനകൾ പ്രകടമായിരുന്നു.
കണക്ക് പരിശോധിച്ചാൽ സെൻസെക്‌സ് 2,303 പോയിൻ്റ് വരെ ഉയർന്ന് 74,382ലാണ് ക്ലോസ് ചെയ്തത് . ഒപ്പം നിഫ്റ്റി 689 പോയന്റ് ഉയര്‍ന്ന് 22,573ലുമെത്തി. ബാങ്ക്, ഓട്ടോമൊബൈല്‍, എഫ്എംസിജി ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം ആറ് ശതമാനമാണ് പ്രധാന സൂചികകള്‍ക്ക് നഷ്ടമായതെങ്കില്‍ ബുധനാഴ്ചത്തെ വ്യാപരത്തിൽ 3.2 ശതമാനം തിരിച്ചുപിടിക്കാനായി. ബാങ്ക് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍ .പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.















