ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. അയർലൻഡ് ഉയർത്തിയ 96 റൺസ് വിജയലക്ഷ്യം 12-ാം ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ പരിക്കേറ്റ് കളം വിട്ടത് ഇന്ത്യക്ക് ആശങ്കയായി. താരത്തിന് തോളിന് പരിക്കേറ്റെന്നാണ് സൂചന.
37 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം 52 റൺസാണ് ക്യപ്റ്റൻ നേടിയത്. സഹ ഓപ്പണറായി ക്രീസിലെത്തിയ കോലിയാണ്(1) ആദ്യം വീണത്. തുടർന്ന് ക്രീസിലെത്തിയ പന്ത് കരുതലോടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. പന്തും രോഹിത് ശർമ്മയും ചേർന്ന് 54 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്.
രോഹിത് റിട്ട.ഹർട്ടായി മടങ്ങിയതിന് പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് 4 പന്തിൽ രണ്ടു റൺസുമായി ഉടൻ മടങ്ങി. ശിവം ദുബെയ്‌ക്കൊപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു. 26 പന്തിൽ 36 റൺസാണ് പന്തിന്റെ സമ്പാദ്യം. മാർക് അഡയർ, ബെൻ വൈറ്റ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു