അമൃത്സർ: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ മുദ്രാവാക്യങ്ങളുമായി ഖാലിസ്ഥാൻ ഭീകരർ. ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ 40-ാം വാർഷികത്തിൽ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഭിന്ദ്രൻവാലയുടെ പേരിൽ പോസ്റ്ററുകളും ഖാലിസ്ഥാൻ മുദ്രാവാക്യവും ഉയരുന്നത്. പോസ്റ്ററുകളുമായി ഖാലിസ്ഥാൻ അനുകൂലികൾ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിംഗും ഇവരോടൊപ്പം ചേർന്നിട്ടുണ്ട്. ഭീകരർ മുദ്രാവാക്യങ്ങളുമായി എത്തിയതിന് പിന്നാലെ സുവർണ ക്ഷേത്രത്തിന് ചുറ്റും കേന്ദ്ര സേനയെയും വിന്യസിച്ചിട്ടുണ്ട്. 1984 ജൂൺ ആറിനാണ് സൈനിക നടപടിയിൽ ഖാലിസ്ഥാൻ ഭീകരനായ
ഭിന്ദ്രൻവാല കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് ഖലിസ്ഥാൻ വാദികൾ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഭിന്ദ്രൻവാല അടക്കമുള്ള വിഘടനവാദികളുടെ പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയത്.
ഖാലിസ്ഥാന്‍ എന്ന സ്വതന്ത്രരാഷ്‌ട്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭമാണ് അന്ന് സൈനികനടപടിയില്‍ കലാശിച്ചത്. 1984 ജൂണ്‍ ഒന്നിന് തുടങ്ങിയ പ്രക്ഷോഭം ആറിനാണ് അവസാനിച്ചത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാനായിരുന്നു സൈനിക നടപടി. സൈനികരടക്കം അറുന്നൂറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്.
ഹിന്ദുക്കളേയും സിഖുകാരേയും തമ്മില്‍ ഭിന്നിപ്പിക്കുന്ന തന്ത്രമായുരുന്നു ഭിന്ദ്രൻവാല അന്ന് നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിനായി അനൗദ്യോഗിക സേനയെ രൂപീകരിക്കുകയും ഹിന്ദുക്കൾക്കെതിരായ വികാരം സിഖുകാരുടെ ഉള്ളിൽ നിറക്കുകയും ചെയ്തു. ഒടുവിൽ, ഖാലിസ്ഥാൻ ഭീകരർ സുവർണ ക്ഷേത്രം വളഞ്ഞതോടെയാണ് സൈനികനടപടി സ്വീകരിച്ചത്.