തൃശൂർ: ജൂനിയർ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്‌പെൻഷൻ. തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് സർജൻ യൂണിറ്റ് ചീഫ് പോളി. ടി. ജോസഫിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി.
പഠന യാത്രയ്‌ക്കിടെ വനിതാ ഹൗസ് സർജനെ അപമാനിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതി പ്രിൻസിപ്പലിന് പരാതി നൽകുകയായിരുന്നു. തുടർന്ന് കോളേജ് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു. മുൻപ് രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിലും ഇയാൾ ആരോപണ വിധേയനായിരുന്നു.















