സസ്യാഹാരികളായ ജിറാഫുകൾ പൊതുവെ ശാന്തശീലരെന്നാണ് പറയുന്നതെങ്കിലും,ഈ വീഡിയോ കണ്ടാൽ ആ പറച്ചിലൊന്ന് തിരുത്തേണ്ടിവരും. ടെക്സാസിലാണ് അത്തരമൊരു സംഭവമുണ്ടായത്. ജേസൺ ടോട്ടെനും പങ്കാളി സൈറ റോബർട്ടും മകളും ഫോസിൽ റിം വൈൾഡ് ലൈഫ് സെൻ്ററിലാണ് ജംഗിൾ സഫാരിക്കെത്തിയത്.
മിനി ട്രക്കിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു കുടുംബം. മകളും അമ്മയും ട്രക്കിന്റെ പിന്നിലായിരുന്നു. മൃഗങ്ങളെയും വനത്തിന്റെയും കാഴ്ചകളും ആസ്വദിച്ച് യാത്ര ചെയ്യുന്നതിനിടെ ഒരു ജിറാഫ് ട്രക്കിന് അടുത്തെത്തി കുഞ്ഞ് പെയ്സ്ലിയെ തലയിൽ കടിച്ചെടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ പകച്ചുപോയ മാതാവ് നിലവിളിച്ചെങ്കിലും അവർ കുഞ്ഞിനെ കയറിപ്പിടിച്ചു. ഇതിനിടെ ജിറാഫിന്റെ വായിൽ നിന്ന് പിടിവിട്ട കുഞ്ഞ് ട്രക്കിൽ തന്നെ വീണു. ശനിയാഴ്ചയായിരുന്നു വിചിത്ര സംഭവം
ഈ നടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പുറകെ വന്ന വാഹനത്തിലെ യാത്രക്കാരാണ് സംഭവം പകർത്തിയത്. പോടിച്ച കുഞ്ഞിന് പിന്നീട് പാവ വാങ്ങിനൽകിയാണ് സങ്കടം പേടി അവസാനിപ്പിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞത്.















