പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് റെയ്ഡ്. പത്തനംതിട്ടയിൽ പരിശോധനയ്‌ക്ക് എത്തിയ വിജിലൻസ് സംഘത്തെ കണ്ട് രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ അടക്കം ഓടി രക്ഷപ്പെട്ടവരിലുണ്ട്.
ആശുപത്രി വിളപ്പിലെ സ്വകാര്യ കോംപ്ലക്സിലാണ് ഡോക്ടർമാർ പ്രാക്ടീസ് ചെയ്തിരുന്നത്. ഇത് സർക്കാർ നിഷ്കർഷിക്കുന്ന ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ചട്ടവിരുദ്ധമായി പ്രാക്ടീസ് ചെയ്തതായി കണ്ടെത്തിയ ആറ് ഡോക്ടർമാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ഓടി രക്ഷപ്പെട്ട ഡോക്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതിനാൽ നടപടിയുണ്ടാകില്ല.