സൗദിയിൽ മാസപ്പിറവി കണ്ടു; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ഞായറാഴ്‌ച്ച

Published by
Janam Web Desk

റിയാദ്: സൗദിയിൽ മാസപ്പിറവി കണ്ടു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ഞായറാഴ്‌ച്ച (ജൂൺ 16) ആയിരിക്കും. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ ജൂൺ 17 നായിരിക്കും പെരുന്നാൾ.

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ദുൽഖഅദ് മാസം പൂർത്തിയാക്കി നാളെ ദുൽഹജ് മാസം ആരംഭിക്കും. ഇതനുസരിച്ച് ദുൽഹജ് ഒൻപത് ആയ ജൂൺ പതിനഞ്ചിനായിരിക്കും അറഫാദിനം കൊണ്ടാടുക. ദുൽഹജ് പത്തിനാണ് ബലിപെരുന്നാൾ.

യുഎഇയിൽ ജൂൺ 16 മുതൽ 19 വരെയായിരിക്കും ബലിപെരുന്നാൾ അവധി. വാരാന്ത്യം ഉൾപ്പെടെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

Share
Leave a Comment