ടി- 20 ലോകകപ്പിൽ ആദ്യ അട്ടിമറി; സൂപ്പർ ഓവറിൽ പാകിസ്താനെ തകർത്ത് യുഎസ്എ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി- 20 ലോകകപ്പിൽ ആദ്യ അട്ടിമറി; സൂപ്പർ ഓവറിൽ പാകിസ്താനെ തകർത്ത് യുഎസ്എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2024, 01:44 am IST
FacebookTwitterWhatsAppTelegram

ഡാളസ്: 2024 ടി 20 ലോകകപ്പിൽ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്എ പരാജയപ്പെടുത്തി. അഞ്ച് റൺസിനാണ് യുഎസ്എയുടെ വിജയം. നിശ്ചിത ഇരുപത് ഓവറിൽ ഇരുടീമുകളും 159 റൺസ് വീതമെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.

സൂപ്പർ ഓവറിൽ ആമിറാണ് പാകിസ്താന് വേണ്ടി പന്തെറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ആരോൺ ജോൺസ് അതിർത്തി കടത്തി. അടുത്ത പന്തിൽ രണ്ട് റൺസെടുത്തു. തൊട്ടടുത്ത പന്തിൽ സിംഗിൾ കൂടി നേടിയതോടെ ആമിറിന്റെ താളം തെറ്റി. ഏഴ് വൈഡുകളാണ് സൂപ്പർ ഓവറിൽ പിറന്നത്. അവസാന പന്തിൽ  ആരോൺ ജോൺസ് പുറത്താകുകയും ചെയ്തു. 6 പന്തിൽ 11 റൺസാണ് ആരോൺ സൂപ്പർ ഓവറിൽ നേടിയത്.

19 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മൂന്നാമത്തെ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ഫോറടിച്ച് ക്രീസിൽ നിന്ന ഇഫ്തിക്കറിനെ നേത്രാവൽക്കർ നിതിഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഷദാബ് ആണ് പകരക്കാരനായി എത്തിയത്. നാലാമത്തെ പന്തിൽ നാല് ലെഗ് ബൈ കൂടി ലഭിച്ചതോടെ പാകിസ്താന്റെ പ്രതീക്ഷയ്‌ക്ക് വീണ്ടും ജീവൻ വെച്ചു. എന്നാൽ അടുത്ത പന്തുകളിൽ കാര്യമായി ഒന്നും ചെയ്യാനായില്ല.

അവസാന പന്തിൽ ഏഴ് റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഒറ്റ റൺസ് മാത്രമാണ് നേടിയത്. 13 റൺസിന് പാകിസ്താന്റെ സൂപ്പർ ഓവർ പോരാട്ടം അവസാനിച്ചു. ഇതോടെ യുഎസ്എ 5 റൺസിന് വിജയിച്ചു.

ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് പിടിച്ചുനിന്നത്. 43 പന്തിൽ നിന്ന് ബാബർ അസം 44 റൺസെടുത്തു. പിന്നീട് ഷദാബ് ഖാൻ കൂടി ഫോമിലേക്ക് ഉയർന്നതോടെയാണ് പാകിസ്താന്റെ സ്‌കോർ ബോർഡ് ചലിച്ചു തുടങ്ങിയത്.

ഷദാബ് 25 പന്തിൽ 40 റൺസെടുത്തു. വാലറ്റത്തിലിറങ്ങിയ ഇഫ്തിക്കർ അഹമ്മദ് (14 പന്തിൽ 18 ), ഷഹീൻ ഷാ അഫ്രീദി (16 പന്തിൽ 23 റൺസ് ) എന്നിവർ കൂടി അവസരത്തിനൊത്ത് ഉയർന്നതോടെയാണ് പാകിസ്താൻ വലിയ നാണക്കേടിൽ നിന്ന് രക്ഷപെട്ടത്. യുഎസ്എയ്‌ക്ക് വേണ്ടി നൊസ്തുഷ് കെൻജിഗെ 3 വിക്കറ്റുകൾ വീഴ്‌ത്തി. സൗരഭ് നേത്രാവൽക്കർ രണ്ട് വിക്കറ്റുകളും അലി ഖാൻ ജസ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്എ വിജയം കൈയ്യെത്തും ദൂരത്താണെന്ന് തിരിച്ചറിവിൽ ക്രീസിൽ ഉറച്ച് നിൽക്കാനാണ് ശ്രമിച്ചത്. മികച്ച തുടക്കമാണ് മുൻനിര താരങ്ങൾ നൽകിയത്. ഓപ്പണർ സ്റ്റീവൻ ടെയ്‌ലർ 12 റൺസെടുത്ത് പുറത്തായെങ്കിലും ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ മൊനാങ്ക് പട്ടേലും ആൻഡ്രീസ് ഗൗസും ഫോമിലേക്ക് ഉയർന്നതോടെ പാകിസ്താന്റെ വിജയ പ്രതീക്ഷകൾ തെറ്റിത്തുടങ്ങി. 38 പന്തിൽ നിന്ന് മൊനാങ്ക് പട്ടേൽ 50 റൺസെടുത്തു.

ആൻഡ്രീസ് ഗൗസ് 26 പന്തിൽ നിന്ന് 35 റൺസെടുത്തു. പിന്നാലെ ഇറങ്ങിയ ആരോൺ ജോൺസും (26 പന്തിൽ 36 ), നിതീഷ് കുമാറും (14 പന്തിൽ 14) ടീമിനെ വിജയിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറുകളിൽ സമ്മർദ്ദത്തെ അതിജീവിച്ച് വിജയറൺ കണ്ടെത്താൻ ഇരുവർക്കുമായില്ല.

അവസാന രണ്ട് ഓവറുകളിൽ 21 റൺസ് ആയിരുന്നു വേണ്ടത്. എന്നാൽ അനുഭവ സമ്പത്തിന്റെ ബലത്തിൽ പാക് ബൗളർമാർ ഇതിന് തടയിടുകയായിരുന്നു. 19 ാം ഓവറിൽ ഒരു സിക്‌സും ഫോറും ഉൾപ്പെടെ 14 റൺസാണ് യുഎസ്എ നേടിയത്. പാകിസ്താൻ ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് 159 റൺസ് നേടിയത്. എന്നാൽ യുഎസ്എ മൂന്ന് വിക്കറ്റുകൾ മാത്രമാണ് നഷ്ടപ്പെടുത്തിയത്.

Tags: cricketUSApakistan crickettwenty 20 World Cupsuper overT 20 WC
ShareTweetSendShare

More News from this section

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ഭർത്താവിന്റെ രണ്ട് അടികിട്ടിയെന്ന് വിചാരിച്ച് ചത്തോന്നും പോകില്ലല്ലോ; ഭാര്യ അനുസരണക്കേട് കാണിച്ചാൽ  മ‍ർദ്ദിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്;  യുവതിയോട് താലിബാൻ കോടതി

ഇറാഖ് തീരത്ത് അമേരിക്കൻ എണ്ണ കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ദുബായ് എയർപോർട്ട് പരിസരത്ത് ഡ്രോൺ ആക്രമണം: ഭാരീതയനുൾപ്പടെ നാല് പേർക്ക് പരുക്ക്

പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ സ്കൂളുകൾ അടച്ചു, ഓഫീസുകളുടെ പ്രവൃത്തിദിനം കുറച്ചു

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies