കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ നടപടി. കോഴിക്കോട് ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ. രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തു.
അറപ്പീടികയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിലെന്നായിരുന്നു നിഗമനം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഹോട്ടൽ ജീവനക്കാർ പറയുന്നത്.
ഭവനഭേദനം, ഭീഷണിപ്പെടുത്തൽ, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തു. പണം നൽകാതെ പോകുന്നത് സ്ഥിരമാണെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പരാതിയിൽ പറയുന്നു.