“പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകും”; ഡോ. ഗീവർഗീസ് മാർ കുറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

Published by
Janam Web Desk

തിരുവനന്തപുരം: യാക്കോബായ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിനെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ അധിക്ഷേപ പരാമർശം.

പിണറായി സർക്കാരിനെയും ഇടതുപക്ഷത്തിനെയും ഫേസ്ബുക്കിലൂടെ വിമർശിച്ചതിന് പിന്നാലെയാണ് പുരോ​ഹിതനെ അവഹേളിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തിയത്. ഇനിയൊരു പ്രളയം ഉണ്ടാകാൻ സർക്കാർ ആ​ഗ്രഹിക്കുന്നില്ലെന്നും നേരിട്ട ദുരന്തം ശരിയായ രീതിയിൽ അതിജീവിക്കാൻ നമ്മുടെ നാട് ഒന്നിച്ച് നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023-24 വർഷത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.

ധൂർത്ത്  തുടർന്നാൽ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അധികാരത്തിലെത്താൻ വീണ്ടുമൊരു മഹാമാരിയും പ്രളയവും ഉണ്ടാകില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സർക്കാരിന്റെ നിലവാര തകർച്ചയാണ് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നിലെന്നായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്. തോൽവിയിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ‌ പാർട്ടിക്ക് ബം​ഗാളിന്റെയും ത്രിപുരയുടെയും ​ഗതി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കിറ്റ് രാഷ്‌ട്രീയത്തിൽ‌ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ലെന്നും ഇടതുപക്ഷം ഇടത്ത്‌ തന്നെ നിൽക്കണം. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തോട്ട് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തുകയുമില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

Share
Leave a Comment