ഏഷ്യയുട ആദ്യ വനിതാ ലോക്കോ പൈലറ്റിന് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച പത്ത് ലോക്കോ പൈലറ്റുമാരിലൊരാളാണ് സുരേഖ യാദവ്. സെൻട്രൽ റെയിൽവേയാണ് സുരേഖയെ ക്ഷണിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
ഛത്രപതി ശിവാരാജ് ടെർമിനസിനും സോലാപൂരിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ നിയന്ത്രിക്കുന്നത് സുരേഖയുടെ കരങ്ങളാണ്. മഹാരാഷ്‌ട്രയിലെ പടിഞ്ഞാറൻ പ്രദേശമായ സിതാര സ്വദേശിയാണ് സുരേഖ. 1988-ൽ ട്രെയിനുകൾ പൈലറ്റിംഗ് ആരംഭിച്ചത് മുതൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവർ കൂടിയാണ് അവർ.
സ്തുർഹമായ സേവനത്തിനും സമാനതകളില്ലാത്ത നേട്ടങ്ങൾക്കും സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി അവാർഡുകൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.
ജൂൺ ഒൻപതിനാണ് മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുകയെന്ന് നരേന്ദ്ര മോദി അറിയിച്ചു. ഭാരതത്തിന്റെ പുരോഗതിക്കായി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റി മുന്നോട്ടു പോകുമെന്നും എൻഡിഎ മുന്നണി വീണ്ടും തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.