മലയാള സിനിമയിൽ നിന്നും ബോളിവുഡിലെത്തി അഞ്ചോളം സിനിമകൾ ചെയ്ത നടനാണ് പൃഥ്വിരാജ്. നടന്റേതായി അവസാനമിറങ്ങിയ ബോളിവുഡ് ചിത്രം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ആയിരുന്നു. അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവർ പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജെത്തിയത്.
എന്നാൽ, ചിത്രം വേണ്ട രീതിയിൽ വിജയിച്ചില്ല. 350 കോടി ബജറ്റിലൊരുക്കിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും 95.48 കോടി രൂപ മാത്രമാണ് നേടാനായത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ. കബീര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ആദ്യ ദിനം മുതൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണണങ്ങളാണ് ലഭിച്ചത്.
ഇപ്പോഴിതാ, ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ബഡേ മിയാന്‍ അടക്കം പൃഥ്വിരാജ് ഇതുവരെ വേഷമിട്ട നാല് ബോളിവുഡ് ചിത്രങ്ങളും തിയേറ്ററിൽ പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. അയ്യ, ഔറംഗസേബ്, നാം ശബ്ന എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റ് സിനിമകള്‍.
അബ്ബാസ് സഫറാണ് സിനിമയുടെ സംവിധായകൻ. സൊനാക്ഷി സിൻഹ, മാനുഷി ചെല്ലാർ, അലായ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രോണിത് റോയിയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.