ലിറ്റിൽ ഹാർട്സിൽ അടിച്ചു കയറിയത് ബാബു രാജും ഷൈൻ ടോമും; തിയേറ്ററിൽ ഉറങ്ങി ഷെയ്ൻ ഫാൻസുകാർ: ബോക്‌സോഫീസിലും മെല്ലപ്പോക്ക്
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ലിറ്റിൽ ഹാർട്സിൽ അടിച്ചു കയറിയത് ബാബു രാജും ഷൈൻ ടോമും; തിയേറ്ററിൽ ഉറങ്ങി ഷെയ്ൻ ഫാൻസുകാർ: ബോക്‌സോഫീസിലും മെല്ലപ്പോക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ഗൾഫ് രാജ്യങ്ങൾ വിലക്കിയ ഷെയ്ൻ നി​ഗം ചിത്രം ‘ലിറ്റിൽ ഹാർട്സ്’ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയിരുന്നു. കൊച്ചിയിൽ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കുമായി ആദ്യ ഷോ ഒരുക്കിയാണ് അണിയറപ്രവർത്തകർ റിലീസ് ആഘോഷിച്ചത്. ചിത്രത്തില്‍ ബാബുരാജും ഷെയ്ന്‍ നിഗവും അച്ഛനും മകനുമായിട്ടാണ് അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള പ്രേക്ഷക അഭിപ്രായം നോക്കാം.

ചിത്രത്തിൽ ​ഗംഭീര പ്രകടനം കാഴ്ച വച്ചത് ബാബു രാജും ഷൈൻ ടോം ചാക്കോയുമാണെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സിറ്റുവേഷണൽ കോമഡി രം​ഗങ്ങൾ ബാബുരാജ് മികച്ച രീതിയിൽ അവതരിപ്പിച്ചു. ഓരോ സീനിലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള അഭിനയമായിരുന്നു ബാബു രാജിന്റേത്. മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോ​ഗിക്കേണ്ട നടനാണ് ബാബുരാജെന്നും ഈ സിനിമയിൽ അത് വ്യക്തമാകുമെന്നും ചിലർ പറയുന്നു.

തുടരെ വന്ന സിനിമകളിൽ ഒരേ പറ്റേൺ കഥാപാത്രങ്ങളിൽ നിന്നും ഷൈൻ ടോം ചാക്കോ മാറ്റി പിടിച്ച റോളായിരുന്നു സിനിമയിൽ. വ്യത്യസ്ത വേഷമായിരുന്നുവെന്ന് പ്രേക്ഷകരും പറയുന്നു. വളരെ പക്വമായ, കൺട്രോൾഡ് ആയ അഭിനയം കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരുടെ കയ്യടി നേടിയത്.

തിരക്കഥക്ക് ചെറിയ പ്രശ്നമുണ്ടെന്നും ചിലർ പറയുന്നുണ്ട്. ഷെയ്ൻ നിഗത്തിന്റെ പ്രകടനം ഫാൻസുകാർ പ്രതീക്ഷിച്ചപോലെ ഉയർന്നില്ലെന്ന നിരാശയും ഉണ്ട്. സിനിമ കാണാനെത്തിയ ഷെയ്ൻ ഫാൻസ് തിയറ്ററിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്ന് കാണികളിൽ ഒരാൾ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തുറന്നടിച്ചു. കൂടാതെ ചില പാട്ടുകളും പ്രേക്ഷകർക്ക് കല്ലുകടിയായി. ഷെയിൻ നി​ഗം ഇടുക്കിക്കാരനാകാൻ പരമാവധി ശ്രമിച്ചെങ്കിലും പൂർണമായും കഥാപാത്രത്തിനോട് ഇഴുകിച്ചേരാൻ സാധിച്ചില്ലെന്നും അഭിപ്രായങ്ങളുണ്ട്.

ജാഫർ ഇടുക്കി, രൺജി പണിക്കർ, മാല പാർവതി എന്നിവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. ഇടുക്കിയുടെ ഭം​ഗി അതേപടി ആവിഷ്ക്കരിച്ചതിൽ ലുക്ക് ജോസിന്റെ ക്യാമറയും കയ്യടി അർഹിക്കുന്നു. മൂന്ന് രീതിയിലെ പ്രണയവുമായാണ് സിനിമ തിയേറ്ററിലെത്തിയത്. എന്നാൽ, എല്ലാതരം പ്രേക്ഷകർക്കും പൂർണമായും ദഹിക്കുന്ന രീതിയിലല്ല ചിത്രമെന്നാണ് ചില പ്രേക്ഷകർ പറയുന്നത്.

ബി ട്രീസ പോളിന്റെയും ആന്റോ ജോസ് പെരേരയുടെയും സംവിധാനത്തിലെത്തിയ ചിത്രത്തിൽ പത്തോളം പാട്ടുകളാണുള്ളത്. പ്രണയം മനുഷ്യരിൽ എല്ലാ പ്രായത്തിലും ഉണ്ടാകും. അതിന് ജാതി,മതം,ലിം​ഗം,പ്രായം ഒന്നും തടസമില്ലെന്ന സന്ദേശമാണ് ചിത്രം നൽകുന്നത്.

Tags: SHINE TOM CHACKOSUBshane nigamLittle Hearts Review
ShareTweetSendShare

More News from this section

അച്ചൻകോവിലാറിന്റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെന്ന കൗമാര പ്രണയ ജോഡികൾക്ക് സംഭവിച്ചതെന്ത്?

ഷാജി പാപ്പനും ടീമും മുൻ നിശ്ചയിച്ച പ്രകാരം തന്നെ എത്തും; ആട് 3 ആഗോള റിലീസ് മാർച്ച് 19 ന്

മമ്മൂട്ടി മോഹൻലാൽ , സൂപ്പർ താര സംഗമ ചിത്രം പേട്രിയറ്റിന് തിയേറ്ററുകളിൽ വിലക്ക്

ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; മഞ്ഞുമ്മല്‍ ബോയ്‌സിന്റെ സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ്

കേരള സ്റ്റോറി 2 ഹൈക്കോടതി ബുധനാഴ്ച കാണും

ഓട്ടംതുള്ളലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ എത്തി

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies