മാധ്യമ ലോകത്ത് വിപ്ലവം സൃഷ്ടിച്ച അതികായനായ റാമോജി റാവുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഇന്ത്യയുടെ മാദ്ധ്യമ, വിനോദ മേഖലയ്‌ക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യം എക്കാലവും സ്മരിക്കുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
തന്റെ കാഴ്ചപ്പാടും ദർശനങ്ങളും സമൂഹത്തിന് പകരുന്നതിൽ വിജയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും അദ്ദേഹം നൽകിയ ഗണ്യമായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും രാശഷ്‌ട്രപതി പറഞ്ഞു.
മാദ്ധ്യമപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം, സിനിമ എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭവാനകൾ വളരെ വലുതാണ്. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകൻ എന്നതിന് പുറമേ ഈടാനാട്, ഇടിവി നെറ്റ്, മയൂരി ഫിലിം ഡിസ്‍ട്രിബ്യൂഷൻ, കലാഞ്‍ജലി തുടങ്ങിയവയുടെ സംരംഭകനായിരുന്നു അദ്ദേഹം.















