തിരുവനന്തപുരം: ആശുപത്രിയില്‍ വെച്ച് ഒമ്പതുവയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ 74-കാരൻ അറസ്റ്റിൽ. പ്ലാമൂട്ടുകട സ്വദേശി വര്‍ഗീസാണ് പിടിയിലായത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാനെത്തിയതായിരുന്നു പെൺകുട്ടി.
കുട്ടിയുടെ പിതാവ് ഒരാഴ്ചയായി ആശുപത്രിയിലാണ്. വീട്ടില്‍ തനിച്ചായതിനാലാണ് കുട്ടി മുത്തശ്ശിക്കൊപ്പം ആശുപത്രിയിലെത്തിത്. മരുന്ന് വാങ്ങാനായി മുത്തശ്ശി പോയ സമയത്താണ് തൊട്ടടുത്ത വാര്‍ഡില്‍ ചികിത്സയിലുള്ള വര്‍ഗീസ് കുട്ടിയെ ഉപദ്രവിച്ചത്.
കുട്ടിയുടെ കരച്ചില് കേട്ട് ആശുപത്രി ജീവനക്കാരും മറ്റ് കൂട്ടിരിപ്പുകാരും ഓടിയെത്തികയായിരുന്നു. വെള്ളറട പോലീസെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.