ന്യൂഡൽഹി: 389 യാത്രക്കാരും 13 ജീവനക്കാരുമായി പാരീസിലേക്ക് പുറപ്പെട്ട എയർ കാനഡ വിമാനത്തിന് തീപിടിച്ചു. ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിനാണ് തീ പിടിച്ചത്. പറന്നുയർന്ന് മിനിറ്റുകൾക്കകം വിമാനത്തിന് തീപിടിക്കുകയായിരുന്നു.
വിമാന ജീവനക്കാർ ഉടൻ തന്നെ അധികൃതരെ സംഭവം അറിയിച്ചതാണ് വലിയൊരു ദുരന്തത്തിൽ നിന്നും ജനങ്ങളെ രക്ഷിച്ചത്. ജീവനക്കാർ സംഭവം അറിയിച്ചതിന് പിന്നാലെ അന്തർദേശീയമായി സ്റ്റാൻഡേർഡ് ഡിസ്ട്രസ് സിഗ്നൽ പ്രഖ്യാപിച്ചു. തുടർന്ന് ആളപായമില്ലാതെ വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
Superb work by the pilots and their air traffic controllers, dealing with a backfiring engine on takeoff. Heavy plane full of fuel, low cloud thunderstorms, repeated compressor stalls. Calm, competent, professional – well done!
Details: https://t.co/VaJeEdpzcn @AirCanada pic.twitter.com/7aOHyFsR29— Chris Hadfield (@Cmdr_Hadfield) June 7, 2024
“>
വെള്ളിയാഴ്ച, ടോറന്റോ സമയം പുലർച്ചെ 12:39-നാണ് അപകടം. വിമാനം റൺവേയ്‌ക്ക് മുകളിലൂടെ ഉയരുമ്പോൾ, എയർ ട്രാഫിക് കൺട്രോളർ(എടിസി) വിമാനത്തിന്റെ വലത് എഞ്ചിനിൽ നിന്ന് തീപ്പൊരി ഉയരുന്നത് കാണുകയായിരുന്നു. ഉടൻ തന്നെ ജീവനക്കാരെ അറിയിക്കുകയും ചെയ്തു. വിമാനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ എയർപോർട്ടിൽ നിന്നിരുന്നവർ പകർത്തിയിട്ടുണ്ട്.