ന്യൂഡൽഹി: മൂന്നാം സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർച്ചന നടത്തി നരേന്ദ്ര മോദി. രാവിലെ ഏഴ് മണിയോട് കൂടിയാണ് മോദി രാജ്ഘട്ടിലെത്തിയത്.
#WATCH | Delhi: PM-designate Narendra Modi arrives at Rajghat to pay tribute to Mahatma Gandhi, ahead of his swearing-in ceremony, to be held today at Rashtrapati Bhawan.
He will take the Prime Minister’s oath for the third consecutive term, today at 7:15 PM. pic.twitter.com/L7u5S0uvHo
— ANI (@ANI) June 9, 2024
തുടർന്നാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മൃതി കൂടിരത്തിലെത്തിയത്. തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി സ്മാരകത്തിലേക്ക് നടന്ന് നിങ്ങിയത്.
#WATCH | Delhi: PM-designate Narendra Modi arrives at Sadaiv Atal to pay tribute to former Prime Minister Atal Bihari Vajpayee, ahead of his swearing-in ceremony, to be held today at Rashtrapati Bhawan.
He will take the Prime Minister’s oath for the third consecutive term,… pic.twitter.com/fS2L4Y0hO3
— ANI (@ANI) June 9, 2024
ഇന്ന് വൈകുന്നേരം 7.15-ന് രാഷ്‌ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇന്നത്തെ സത്യപ്രതിജ്ഞയോടെ പുതുചരിത്രവും പിറക്കും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവായി നരേന്ദ്ര മോദി മാറും.
നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തെ ആഘോഷമാക്കുകയാണ് ഡൽഹി. മോദി പോസ്റ്ററുകളാണ് രാജ്യതലസ്ഥാനത്തെമ്പാടും. കനത്ത സുരക്ഷയിലാണ് ഡൽഹി. 1,100-ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.















