സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ വീഡിയോ പങ്കുവച്ച് മാണ്ഡിയിലെ നിയുക്ത എംപി കങ്കണാ റണാവത്ത്. എക്സിലൂടെയാണ് കങ്കണ വീഡിയോ പങ്കുവച്ചത്.
വെളള നിറത്തിലുള്ള സാരിയാണ് കങ്കണയുടെ വേഷം. വെള്ളമുത്തും മരതകക്കല്ലും പിടിപ്പിച്ച മാലയും കമ്മലുമാണ് കങ്കണ അണിഞ്ഞിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കങ്കണയ്‌ക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയത്.
My oath day look, howz it ? 🙂 pic.twitter.com/VgKGJof69S
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 9, 2024
സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പങ്കുവച്ചിരിക്കുന്ന താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. സിനിമാ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയ ജീവിതത്തിലേക്കുള്ള കങ്കണയുടെ സുപ്രധാന തുടക്കമാണ് ഈ ദിവസം.
#WATCH | BJP MP-elect Kangana Ranaut attends the oath ceremony at Rashtrapati Bhavan pic.twitter.com/vOaLU9036v
— ANI (@ANI) June 9, 2024
മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായ വിക്രമാദിത്യ സിംഗിനെതിരെ 74,755 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കങ്കണാ റണാവത്ത് വിജയക്കൊടി പാറിച്ചത്.















