മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് ബിജെപി വനിതാ നേതാവ് പദ്മജാ വേണുഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ ആശംസകൾ അറിയിച്ചത്. വികസനവീഥിയിൽ ഭാരതത്തെ മുന്നോട്ട് നയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം ഊഴമാണ് ഇതെന്ന് പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘ഭാരത ജനത കാത്തിരുന്ന ദിനം ഇന്ന് സഫലമായി. കരുത്തനായ നേതാവ് നമ്മുടെ രാജ്യത്തിന്റെ തേരാളിയായി വീണ്ടും അധികാരമേറ്റു. നരേന്ദ്രമോദിയുടെ കരങ്ങളിൽ ഈ രാജ്യം സുരക്ഷിതമായിരിക്കും. ജനഹൃദയങ്ങൾ കീഴടക്കിയ വിശ്വനേതാവിന് ആശംസകൾ. മോദി സർക്കാർ കൂടുതൽ കരുത്തോടെ ഈ രാജ്യത്തെ മുന്നോട്ടു നയിക്കും എന്ന കാര്യത്തിൽ സംശയമില്ല’.
‘വികസിത ഭാരതം എന്ന ലക്ഷ്യം നടപ്പാക്കും എന്ന പ്രതിജ്ഞയോടെ മുന്നോട്ടുപോകുന്ന നരേന്ദ്രമോദി നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷയാണ്.
എന്റെ ഹൃദയം നിറഞ്ഞ ആയിരമായിരം ആശംസകൾ മോദിജിക്ക്’ – പദ്മജാ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.