മുംബൈ: ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡിംഗും നടത്തി. മുംബൈ വിമാനത്താവളത്തിൽ ഇന്നലെയായിരുന്നു സംഭവം. സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു ഇരുവിമാനങ്ങളുടെയും ടേക്ക് ഓഫും ലാൻഡിംഗും. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയം അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം നടത്തുകയും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു.
Woh, this looks real close.@IndiGo6E lands just when @AirIndia was taking-off at Mumbai Airport.@DGCAIndia @FAANews @CSMIA_Official @MoCA_GoI pic.twitter.com/wRtFiTLKHE
— Tarun Shukla (@shukla_tarun) June 9, 2024
എയർ ഇന്ത്യ വിമാനം പറന്നുയരുന്നതും തൊട്ടുപിന്നാലെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുന്നതും വൈറലായ വീഡിയോയിൽ കാണാം. എയർ ഇന്ത്യയുടെ AI657 എന്ന വിമാനമാണ് തിരുവനന്തപുരത്തേക്ക് ടേക്ക് ഓഫ് ചെയ്തത്. തൊട്ടുപിന്നാലെ ഇൻഡോറിൽ നിന്ന് വന്ന ഇൻഡിഗോയുടെ 6E 6053 എന്ന വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. വിമാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചുവെന്നാണ് ഇൻഡിഗോയുടെ വിശദീകരണം.















