നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും ; സുരേഷ് ഗോപിയ്ക്ക് ആശംസ അറിയിച്ച് അഖിൽ മാരാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും ; സുരേഷ് ഗോപിയ്‌ക്ക് ആശംസ അറിയിച്ച് അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 08:11 am IST
FacebookTwitterWhatsAppTelegram

തൃശൂർ : മൂന്നാം മോദിസർക്കാർ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിക്ക് ആശംസകളുമായി സംവിധായകൻ അഖിൽ മാരാർ . പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് പോകുമ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് അഖിൽ മാരാർ കുറിച്ചിരിക്കുന്നത് . ഒപ്പം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിക്കാതിരുന്ന കാരണവും സുരേഷ് ഗോപി വിളിച്ചു പറഞ്ഞിരുന്നതായി അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് ഒരുപാട് സന്തോഷവും അഭിമാനവും…
സുരേഷ് ഗോപി ജയിക്കും എന്ന് പലയിടത്തും ആവർത്തിച്ചു പറഞ്ഞ എനിക്ക് എന്റെ സുഹൃത്തുക്കളും മാധ്യമ സുഹൃത്തുക്കളും തന്ന ഉപദേശം റിസൾട് വരുമ്പോൾ അളിയനും എയറിൽ കയറും…

മനുഷ്യനെ മനസിലാക്കാൻ വൈകിയാണെങ്കിലും മലയാളിക്ക് കഴിയും
എന്ന ഉറച്ച ബോധ്യവും കർമം സത്യത്തിനു നിരക്കുന്നതാണെങ്കിൽ അതിന് ഈശ്വരൻ ഫലം നൽകും എന്ന വിശ്വാസവും ആണ് ബിജെപിയുടെ വർഗീയ നയങ്ങളിൽ എതിരഭിപ്രായം രേഖപെടുത്തുമ്പോഴും സുരേഷ് ഗോപി ജയിക്കും എന്ന് ഉറച്ചു പറയാൻ എന്നെ പ്രേരിപ്പിച്ച ഘടകം..

ഇത്രയും തിരക്കിനിടയിൽ കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു…7 മിനിറ്റൊളം എന്നോട് സംസാരിച്ചു… എല്ലാം അറിയുന്നുണ്ടായിരുന്നു എന്നും മനഃപൂർവം ആണ് അഖിലിനെ തിരഞ്ഞെടുപ്പ് പരിപാടികളിൽ വിളിക്കാതിരുന്നതെന്നും എന്നിലൂടെ നിങ്ങൾക്കാർക്കും ഒരു നഷ്ടവും ഉണ്ടാകരുത് അത്രയേറെ എന്റെ കുടുംബത്തെ ഉൾപ്പെടെ പലരും ദ്രോഹിച്ചു എന്നദ്ധേഹം പറഞ്ഞപ്പോൾ എനിക്കത് പൂർണമായും മനസിലായി… രാഷ്‌ട്രീയ നിലപാട് തുറന്ന് പറയുന്ന എന്നെ ചില പരിപാടികളിൽ നിന്ന് ഒഴിവാക്കിയത് എനിക്ക് അറിയാം…

എന്നോട് അടുപ്പമുള്ളവരെ പോലും ഭീഷണിപ്പെടുത്തി ചില സിനിമ പ്രൊജക്റ്റുകൾ മുടക്കിയതും എനിക്കറിയാം.. എനിക്ക് അഡ്വാൻസ് തന്നവർ അല്ലെങ്കിൽ സിനിമ ചെയ്യാമെന്ന് ഉറപ്പ് നൽകിയ ചിലർ പിന്നീട് മെസ്സേജിന് റിപ്ലെ അയയ്‌ക്കാത്തതിന്റെ കാരണം എനിക്കറിയാം..നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും എന്നതാണ് എന്റെ നിലപാട്.. എന്നോട് അടുപ്പമുള്ള കമ്മ്യൂണിസ്റ് പാർട്ടി യിൽ ഉള്ളവർ എന്നോടൊപ്പം ഫോട്ടോ എടുക്കുമ്പോൾ ഞാൻ തമാശയ്‌ക്കു പറയും പാർട്ടിയിൽ നിന്ന് പുറത്താക്കാത്തെ നോക്കിക്കോ.. അവർ പറയും അഖിലിനെ ഞങ്ങൾക്ക് അറിയാം..

നരേന്ദ്ര മോദിക്കോപ്പമുള്ള ഒരു ചിത്രം പുറത്ത് വന്ന ശേഷം സുരേഷ് ഗോപി എന്ന മനുഷ്യനെ ഏത് രീതിയിൽ നശിപ്പിക്കാൻ ശ്രമിച്ചു എന്നദ്ധേഹം എന്നോട് പറഞ്ഞപ്പോൾ ഞാനും ഓർത്തു സമാനമാണല്ലോ സുരേഷ് ഗോപിക്കൊപ്പം ഉള്ള എന്റെ ചിത്രത്തിന് ശേഷം എനിക്കെതിരെ ഉള്ളിൽ കളിച്ച കളികൾ..

യുദ്ധത്തിന് പോലും ധർമം ഉണ്ടെന്നിരിക്കെ അതിരുവിട്ട ആക്ഷേപങ്ങൾ കൊണ്ടും പരിഹാസം കൊണ്ടും വേട്ടയാടപ്പെട്ട ഒരുവന്റെ വിജയത്തെ ഞാൻ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു..
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

Tags: Suresh GopiAKHIL MARAR
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies