നരേന്ദ്ര ഭാരതത്തിലെ നാരീശക്തികൾ; മൂന്നാം മോദി സർക്കാരിലെ പെൺപുലികൾ ഇവർ..
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

നരേന്ദ്ര ഭാരതത്തിലെ നാരീശക്തികൾ; മൂന്നാം മോദി സർക്കാരിലെ പെൺപുലികൾ ഇവർ..

Janam Web Desk by Janam Web Desk
Jun 10, 2024, 10:44 am IST
FacebookTwitterWhatsAppTelegram

ലോകം ഉറ്റുനോക്കിയ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കാണ് രാഷ്‌ട്രപതി ഭവൻ ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്ത്രീ ശാക്തീകരണം ലക്ഷ്യം വയ്‌ക്കുന്ന മോദി സർക്കാരിൽ ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനങ്ങളിൽ ഇടംപിടിച്ചത് 7 വനിതകളാണ്. മൂന്നാം മോദി സർക്കാരിൽ ചരിത്രമെഴുതിയ നാരീശക്തികൾ ഇവർ..

നിർമല സീതാരാമൻ

ഇന്ത്യയിലെ ശക്തരായ വനിതകളിലൊരാളായി രാജ്യാന്തര മാദ്ധ്യമങ്ങൾ പോലും പ്രശംസിച്ച വ്യക്തിയാണ് നിർമല സീതാരാമൻ. ആഗോള സാമ്പത്തിക രംഗം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ഭാരതം ശക്തമായി നിലകൊള്ളുന്നതിൽ സുപ്രധാന പങ്ക് വഹിച്ച കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു നിർമല സീതാരാമൻ. ഇത് മൂന്നാം തവണയാണ് നിർമല സീതാരാമനെ തേടി കേന്ദ്ര മന്ത്രിസ്ഥാനം എത്തുന്നത്.

അന്നപൂർണാദേവി

ഝാർഖണ്ഡിൽ നിന്നുള്ള ഒബിസി നേതാവ് അന്നപൂർണാദേവിയാണ് കേന്ദ്രമന്ത്രി സഭയിലെ രണ്ടാമത്തെ പെൺകരുത്ത്. മുമ്പ് ആർജെഡിയുമായി ബന്ധം പുലർത്തിയിരുന്ന അന്നപൂർണാദേവി ഭർത്താവിന്റെ മരണശേഷമാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. പിന്നീട് അവർ ബിജെപിയിൽ ചേർന്നു. തുടർന്ന് ഝാർഖണ്ഡിലും ബിഹാറിലും മികച്ച പ്രകടനങ്ങൾ കാഴ്ച വയ്‌ക്കാൻ അവർക്ക് സാധിച്ചു.

സാവിത്രി താക്കൂർ

മൂന്നാം മോദി സർക്കാരിലെ സഹമന്ത്രിയായാണ് സാവിത്രി താക്കൂർ അധികാരമേറ്റത്. മധ്യപ്രദേശിൽ നിന്നുള്ള ഗോത്രവർഗ നേതാവാണ് സാവിത്രി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധാർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് അവർ മന്ത്രിസഭയിലെത്തിയത്.

നിമുബെൻ ബംഭാനിയ

ഗുജറാത്തിൽ നിന്ന് മോദി സർക്കാരിന്റെ മന്ത്രി സഭയിലെത്തിയ ബംഭാനിയ സഹമന്ത്രിയായി ഇന്നലെ ചുമതലയേറ്റു. ഭാവ്‌നഗർ മണ്ഡലത്തിലെ ആം ആദ്മി പാർട്ടി നേതാവ് ഉമേഷ് മക്വാനയെ പരാജയപ്പെടുത്തിയാണ് നിമുബെൻ മോദി സർക്കാരിന്റെ മന്ത്രിസഭയിലെത്തിയത്. 2009-10 നും 2015-18 നും ഇടയിൽ രണ്ട് തവണ ഭാവ്നഗർ മേയറായും നിമുബെൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 നും 2021 നും ഇടയിൽ ബിജെപി മഹിളാ മോർച്ചയുടെ സംസ്ഥാന ഘടകത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.

രക്ഷാ ഖഡ്‌സെ

ബിജെപി മുൻ നേതാവ് ഏകനാഥ് ഖഡ്‌സെയുടെ മരുമകളായ രക്ഷാ ഖഡ്‌സെ സഹമന്ത്രിയായാണ് ചുമതലയേറ്റത്. 2013ൽ ഭർത്താവ് നിഖിൽ ആത്മഹത്യ ചെയ്തതോടെയാണ് രക്ഷാ ഖഡ്‌സെ രാഷ്‌ട്രീയത്തിലേക്ക് രംഗപ്രവേശനം നടത്തുന്നത്. 2014ൽ റേവർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്റ് അംഗമായായാണ് അവർ ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. 2019ലും രക്ഷാ ഖഡ്‌സെ എംപിയായി. മോദി മന്ത്രി സഭയിൽ മൂന്നാം മൂഴത്തിനാണ് രക്ഷാ ഖഡ്‌സെ ഇപ്പോൾ ഒരുങ്ങുന്നത്.

ശോഭ കരന്ദലാജെ

ബെംഗളൂരുവിലെ ആദ്യ വനിതാ എംപി എന്ന ചരിത്രവിജയം സ്വന്തമാക്കിയാണ് ശോഭ കരന്ദലജെ മൂന്നാം മോദി സർക്കാരിന്റെ ഭാഗമായത്. 2014 മുതൽ പാർലമെന്റ് എംപിയായി അവർ സേവനം അനുഷ്ഠിച്ചു. 33 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പാർലമെന്റിൽ കർണാടകയിൽ നിന്ന് മൂന്ന് വനിതാ എംപിമാരുണ്ടാകുന്നത്. ബെംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച കരന്ദലാജെ കോൺഗ്രസിലെ എംവി രാജീവ് ഗൗഡയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിലെ ആദ്യ വനിതാ എംപിയായത്.

അനുപ്രിയ പട്ടേൽ

പിന്നാക്ക സമുദായത്തിൽ നിന്നെത്തിയ അനുപ്രിയ പട്ടേൽ, പ്രമുഖ നേതാവും അപ്‌നദളിന്റെ സ്ഥാപകനായ പരേതനായ ഡോ. സോണിലാലിന്റെ മകളാണ്. ഉത്തർപ്രദേശിലെ മിർസാപൂർ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ രമേഷ് ചന്ദ് ബിന്ദിനെ 37,810 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ പരാജയപ്പെടുത്തിയത്.

Tags: FEATURED22024 NATIONAL ELECTIONWomen ministersPM cabinet
ShareTweetSendShare

More News from this section

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

ഭാര്യക്ക് ജിം ട്രെയിനറുമായി രഹസ്യബന്ധം, വീഡിയോ പുറത്തുവിട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, ലവ് ജിഹാദെന്ന് ആരോപണം

മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുവച്ചത് ചോദ്യം ചെയ്തു; ഭാര്യയുടെ മുഖത്ത് ടോയ്ലറ്റ് ആസിഡ് ക്ലീനർ ഒഴിച്ച് ഭർത്താവ് ഓടി രക്ഷപ്പെട്ടു; യുവതി ​ഗുരുതരാവസ്ഥയിൽ

Latest News

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies