കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ വമ്പൻ വഴിത്തിരിവ്. ഭർത്താവ് രാഹുലിനെതിരായ ആരോപണങ്ങൾ നിഷേധിച്ച യുവതി, മാതാപിതാക്കളുടെ പ്രേരണയെ തുടർന്നാണ് പീഡന പരാതി ഉന്നയിച്ചതെന്നാണ് അറിയിച്ചിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രതികരണം. സ്ത്രീധനം ആവശ്യപ്പെട്ടതും കാർ ആവശ്യപ്പെട്ടതും കളവ്.
നേരത്തെ മറ്റാെരു വിവാഹം രജിസ്റ്റർ ചെയ്ത കാര്യം തന്നോട് പറഞ്ഞിരുന്നു. വിവാഹം നടക്കില്ലെന്ന പേടികാരണം അത് വീട്ടുകാരിൽ നിന്ന് ഒളിച്ചുവച്ചു. രാഹുലേട്ടൻ ആദ്യ ബന്ധത്തിന്റെ തകർച്ചയിൽ വിഷമത്തിലായിരുന്നപ്പോൾ ഒപ്പം നിന്നത് താനായിരുന്നു. എല്ലാത്തിലും കുറ്റബോധവും വിഷമവുമുണ്ട്. പരിക്കുകൾ ശുചിമുറിയിൽ വീണുണ്ടായത്. രാഹുലിനോടും കുടുംബത്തിനോടും മാപ്പ് പറയുന്നതായും യുവതി. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന മാെഴി നൽകിയത് അഭിഭാഷകന്റെ നിർദ്ദേശത്തിലെന്നും അവർ പറഞ്ഞു. പശ്ചാത്താപത്തിലാണ് തുറന്നു പറച്ചിലെന്നും യുവതി.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച യുവതിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാട്ടി പരാതി നൽകിയിരിക്കുകയാണ്. ഓഫീസിലെന്ന് പറഞ്ഞു പോയ യുവതിയെ ഒരാഴ്ചയായി കാണാനില്ലെന്നും, ഇപ്പോഴുണ്ടായ ആരോപണങ്ങൾ രാഹുലിന്റെയും വീട്ടുകാരുടെയും ഭീഷണിയെ തുടർന്നാണെന്നും പറഞ്ഞു.യുവതിയുടെ ഭർത്താവ് കേസെടുത്തതിന് പിന്നാലെ ജർമനിയിലേക്ക് കടന്നിരുന്നു.















