സുപ്രധാന വകുപ്പുകളിൽ കരുത്ത‍ർ തന്നെ; മോദി 3.0യിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മാറ്റങ്ങൾ ഇങ്ങനെ.. 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സുപ്രധാന വകുപ്പുകളിൽ കരുത്ത‍ർ തന്നെ; മോദി 3.0യിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മാറ്റങ്ങൾ ഇങ്ങനെ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 07:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോ​ഗത്തിന് പിന്നാലെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ പ്രഖ്യാപിച്ച് എൻഡിഎ. സുപ്രധാന വകുപ്പുകൾ മുൻ മന്ത്രിസഭയിലേത് പോലെ നിലനിർത്താനാണ് മൂന്നാം മോദി സർക്കാരിന്റെ തീരുമാനം. പ്രതിരോധം – രാജ്നാഥ് സിം​ഗ്, ആഭ്യന്തരം – അമിത് ഷാ, വിദേശകാര്യം- എസ് ജയശങ്കർ എന്നിവർ തന്നെ കൈകാര്യം ചെയ്യും. നിതിൻ ​ഗഡ്കരിയും അശ്വിനി വൈഷ്ണവും അതത് വകുപ്പുകളായ ഉപരിതല റോഡ് ​ഗതാ​ഗതവും റെയിൽവേയുമാണ് കൈകാര്യം ചെയ്യുക. നിർമലാ സീതാരാമൻ ധനമന്ത്രിയായും തുടരും. സുപ്രധാന വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അതത് വകുപ്പുകളിലെ മന്ത്രിമാരെ നിലനിർത്താൻ തീരുമാനിച്ചെന്നാണ് വിലയിരുത്തൽ.

പാർട്ടി ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദയ്‌ക്ക് ആരോ​ഗ്യവകുപ്പ് നൽകി. വ്യോമയാനം റാം മോഹൻ നായിഡുവിനും, വാണിജ്യം പീയൂഷ് ​ഗോയലിനുമാണ് നൽകിയിരിക്കുന്നത്. മോദി മന്ത്രിസഭയിലേക്ക് ആദ്യമായി പ്രവേശനം നേടിയ ശിവരാജ് സിം​ഗ് ചൗഹാന് കാർഷിക വകുപ്പാണ് നൽകിയിരിക്കുന്നത്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ചൗഹാൻ മദ്ധ്യപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായി തുടർന്ന ജനപ്രിയ നേതാവാണ്.

​ഗതാ​ഗത വകുപ്പിൽ രണ്ട് സഹമന്ത്രിമാരെ നിയോ​ഗിച്ചു. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവർ സഹമന്ത്രിമാരാകും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് റെയിൽവേ കൂടാതെ വാർത്താവിതരണ വകുപ്പും നൽകി. മുൻ മന്ത്രിസഭയിൽ ആരോ​ഗ്യം കൈകാര്യം ചെയ്തിരുന്ന മൻസൂഖ് മാണ്ഡവ്യ ഇത്തവണ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്യും. വി​ദ്യാഭ്യാസ വകുപ്പിൽ ധർമേന്ദ്ര പ്രധാൻ തുടരും. എച്ച്.ഡി കുമാരസ്വാമിക്ക് ഉരുക്ക്, ഖന വ്യവസായ വകുപ്പുകളും കിരൺ റിജിജുവിന് പാർലമെന്ററി കാര്യവും ന്യൂനപക്ഷ ക്ഷേമവും നൽകി.

ഊർജവും ന​ഗരവികസനവും മനോഹർലാൽ ഖട്ടറിനാണ് നൽകിയിരിക്കുന്നത്. ഊർജ സഹമന്ത്രിയായി ശ്രീപദ് നായികിന് നിയോ​ഗിച്ചു. പെട്രോളിയം മന്ത്രിയായി ഹർദീപ് പുരിയെയും സഹമന്ത്രിയായി ഏക കേരളാ എംപിയായ സുരേഷ് ​ഗോപിയേയുമാണ് നിശ്ചയിച്ചിരിക്കുന്നത്. സുരേഷ് ​ഗോപിക്ക് സാംസ്കാരിക വകുപ്പിന്റെയും ടൂറിസത്തിന്റെയും സഹമന്ത്രി സ്ഥാനവും ലഭിച്ചു.

Tags: Narendra Modinda
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies