ന്യൂഡൽഹി: സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോർജ് കുര്യനും സുപ്രധാന വകുപ്പുകൾ നൽകി കേന്ദ്രം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരോത്പാദന വകുപ്പുകളുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയത്. എല്ലാവരുടെയും മന്ത്രിയായി പ്രവർത്തിക്കുമെന്നും കേന്ദ്രപദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കേണ്ടതെങ്ങനെയെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.