ഭാരത് മാതാ കീ ജയ് വിളിച്ചതിന് ബിജെപി പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. സ്കൂട്ടറിൽ പോയവരെ ഒരു കൂട്ടം ആളുകൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ബിജെപി കർണാടക ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്. ഹരീഷ്(41), നന്ദകുമാർ(24) എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ സ്വകാര്യാശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയരായി.
തലയിൽ കാവി തുവാല കെട്ടിയിരുന്ന യുവാക്കളെയാണ് ആൾക്കൂട്ടം പിന്തുടർന്ന് ആക്രമിച്ചത്. കർണാടകയിൽ ഭാരത് മാതാ കീ വിളിക്കുന്നത് സുരക്ഷിതമല്ലെന്ന തലക്കെട്ടോടെയാണ് ബിജെപി വീഡിയോ പങ്കുവച്ചിരിക്കുന്നത്.സിദ്ധരാമയ്യ സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർത്തിയിട്ടുണ്ട്.
സംഭവത്തിൽ മുപ്പതോളം പേർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. മുഹമ്മദ് ഷാക്കിർ (28), അബ്ദുൾ റസാഖ് (40), അബൂബക്കർ സിദ്ദിഖ് (35), സവാദ് (18), മോനു എന്ന ഹഫീസ് (24) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
It feels like the Thuglak era is back in Karnataka, where shouting “Bharat Mata Ki Jai” is no longer safe. The growing hatred for Bharath under @siddaramaiah is deeply alarming. BJP workers Harish Anchan and Nandakumar, who were celebrating PM Modi’s electoral victory and… pic.twitter.com/hy63GJjHsB
— BJP Karnataka (@BJP4Karnataka) June 10, 2024
“>