മജുവ : സിക്കിമിലെ യാങ് യാങ് ബയാങ് പ്രദേശത്തെ മജുവ ഗ്രാമത്തിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു. നിരവധി പേരെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. യാബ സുബ്ബ, വിശാൽ റായ്, മോണിറ്റ റായ് എന്നിവരാണ് മരിച്ചത്. ദക്ഷിണ സിക്കിമിലെ നാംചി ജില്ലയിൽ തിങ്കളാഴ്‌ച്ച പുലർച്ചെയോടെയാണ് സംഭവം.
സ്‌ഥലത്ത് ഞായറാഴ്‌ച്ച കനത്ത മഴ പെയ്തതിനെത്തുടർന്ന് ഉരുൾപൊട്ടലിൽ ഉണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്‌ച്ചയോടെ ഏഴോളം വീടുകളാണ് തകർന്നത്. പലസ്‌ഥലങ്ങളിലും റോഡുകൾ ഒലിച്ചുപോയതിനെ തുടർന്ന് ഗതാഗത തടസവും നേരിട്ടു.കാണാതായവർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിച്ചു.
നിരവധി വിനോദ സഞ്ചാരികൾ സ്‌ഥലത്തു കുടുങ്ങി കിടക്കുന്നത് കാരണം വിനോദസഞ്ചാരത്തിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാട്ടുകാരും ഭരണകൂടത്തോടൊപ്പം കൈകോർത്തിട്ടുണ്ട്.















