തിരുവനന്തപുരം: നിയമസഭ സമ്മേളനം നടക്കുന്നതിനാൽ മാന്യമായി പെരുമാറണമെന്ന് പൊലീസിന് താക്കീത്. താഴേ തട്ടിലുള്ള ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ആരെയും അനാവശ്യമായി കസ്റ്റഡിയിലെടുക്കരുതെന്നാണ് പ്രധാന നിർദ്ദേശം. പൊതുജനങ്ങളോടുള്ള സമീപനത്തിൽ സർക്കാരിന് അവമതിപ്പുണ്ടാക്കുന്ന വിധത്തിൽ പെരുമാറരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. ഏറെ ശ്രദ്ധയോടെയാകണം കേസുകൾ കൈകാര്യം ചെയ്യേണ്ടതെന്നും സർക്കുലറിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിമാലരിൽ നിന്ന് ഡിവിഷൻ മേധാവിമാർ വഴിയാണ് എസ്എച്ച്ഒമാർക്ക് പുതിയ നിർദ്ദേശം നൽകിയത്.















