റോഡ് മുറിച്ചുകടക്കുന്നതിനിടെ മുന്നിൽപ്പെട്ട യുവതിയെ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു. ശേഷം തലയിലൂടെ ചക്രങ്ങൾ കയറ്റിയിറക്കി. എന്നിട്ടും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിലാണ് നടുക്കുന്ന സംഭവം. ഒബെദുല്ലാഗഞ്ചിന്റെ അർജുൻ നഗർ പാലത്തിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. പാഞ്ഞെത്തിയ കാർ യുവതിയെ ഇടിച്ചുത്തെറിപ്പിച്ചു.
ഇവർ ഉയർന്നുപാെങ്ങി 10 അടി ദൂരെയാണ് വീണത്. റോഡിലുണ്ടായിരുന്നവർ കാർ തടയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വാഹനം പിന്നോട്ടെടുത്ത് യുവതിയുടെ തലയിലൂടെ കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ കുടുംബം ഇവരെ ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. നടന്ന സംഭവങ്ങളെല്ലാം പ്രദേശത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
जाको राखे साइयां मार सके न कोय…
ये कहावत तो आपने कई बार सुनी होगी। लेकिन इसका जीता जागता उदाहरण मध्य प्रदेश के रायसेन जिले से सामने आया है !!
देखें दर्दनाक Video कार की टक्कर से 10 फीट हवा में उछली बच्ची…
घटना के बाद चालक भागने की फिराक में था, ऐसे में घटना स्थल पर मौजूद… pic.twitter.com/4WfPHCGC6V
— Ranjeet (@ranjeet1479) June 11, 2024
“>















