തെന്നിന്ത്യൻ താരവും അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ചെന്നൈയിൽ അർജുൻ പണികഴിപ്പിച്ച ഹനുമാൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങൾ കഴിഞ്ഞയാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഐശ്വര്യ അർജുന്റെയും ഉമാപതിയുടെയും ഹൽദി, മെഹന്തി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾക്കൊപ്പമുള്ള ബാച്ച്ലർ പാർട്ടിയുടെ ചിത്രങ്ങൾ ഐശ്വര്യയുടെ സഹോദരി അഞ്ജന പങ്കുവച്ചിരുന്നു.
View this post on Instagram
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2013-ലാണ് ഐശ്വര്യ സിനിമയിലേക്ക് ചുവടുവെക്കുന്നത്. ‘പട്ടത്ത് യാനൈ’ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. നടൻ അർജുൻ സർജ സംവിധാനം ചെയ്ത ‘പ്രേമ ബരാഹ’ എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക.
2017-ൽ പുറത്തിറങ്ങിയ അടഗപ്പട്ടത്ത് മഗജനങ്ങളേ എന്ന ചിത്രത്തിലൂടെയായിരുന്നു ഉമാപതി സിനിമയിലേക്ക് എത്തിയത്. നടൻ എന്നതിനൊപ്പം തന്നെ ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധേയനാണ് ഉമാപതി രാമയ്യ.
View this post on Instagram















