സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ ധ്യാനത്തിനെത്തി നടി സാമന്ത റൂത്ത് പ്രഭു. ധ്യാനത്തിൽ പങ്കെടുത്തിന്റെ ചിത്രങ്ങളും സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ലൗകിക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴിയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനത്തിനായെത്തിയത്.
ശാന്തമായ ധ്യാനത്തിലൂടെ തനിക്ക് സമാധാനവും ജ്ഞാനവും അറിവും ലഭിച്ചെന്നും സാമന്ത കുറിച്ചു. നമ്മളിൽ പലരും ഗുരുവിനെയോ ഉപദേശകനെയോ തിരയുകയാണ്. എന്നാൽ അറിവ് കൊണ്ട് നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കുകയും നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരാളെ നിങ്ങൾ കണ്ടെത്തുന്നത് അപൂർവ സന്ദർഭമാണെന്നും നടി വ്യക്തമാക്കി.
നിങ്ങൾക്ക് അറിവ് വേണമെങ്കിൽ ഈ ലോകത്തിൽ അന്വേഷിക്കുക. കാരണം പല സംഭവങ്ങളും നമ്മുടെ ജീവിതത്തെ ദിവസവും ബാധിക്കുന്നു. നമ്മുടെ ചിന്ത സാധാരണമാണോ അതോ അസാധാരണമാണോ എന്നറിയാൻ വളരെ ബുദ്ധിമുട്ടാണ്. യഥാർത്ഥ ജീവിതത്തിൽ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അറിവ് നേടുക മാത്രമല്ല, അത് നടപ്പിലാക്കുക എന്നതാണ് യാഥാർത്ഥ്യമെന്നും സാമന്ത കൂട്ടിച്ചേർത്തു.
View this post on Instagram















