മോഹൻ ചരൺ മാജി; നാല് തവണ എംഎൽഎ; ഒഡിഷയുടെ ഗോത്രവർഗ്ഗ നേതാവ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

മോഹൻ ചരൺ മാജി; നാല് തവണ എംഎൽഎ; ഒഡിഷയുടെ ഗോത്രവർഗ്ഗ നേതാവ് ഇനി മുഖ്യമന്ത്രി പദത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2024, 08:42 am IST
FacebookTwitterWhatsAppTelegram

ബിജു ജനതാദൾ (ബിജെഡി) സർക്കാരിന്റെ 24 വർഷത്തെ ഭരണത്തിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ജനവിധിയോടെ ബിജെപി അധികാരത്തിലെത്തുമ്പോൾ ഒഡിഷയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി നേതൃത്വം ഏകകണ്‌ഠേന തിരഞ്ഞെടുത്ത പേരാണ് മോഹൻ ചരൺ മാജിയുടേത്. ഇത് നാലാം തവണയാണ് കിയോഞ്ജർ നിയമസഭാ മണ്ഡലത്തിൽ നിന്നും മോഹൻ മാജി വിജയിക്കുന്നത്. ഇത്തവണ 11 ,577 വോട്ടുകൾക്ക് ബിജെഡിയുടെ മിന മാജിയെ പരാജയപ്പെടുത്തി. മുൻപ് 2000-2004, 2004-2009, 2019-2024 വർഷങ്ങളിൽ അദ്ദേഹം കിയോഞ്ജർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

52 കാരനായ മോഹൻ മാജി താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവാണ്. ഒഡിഷയിലെ ജനസംഖ്യയുടെ 23 ശതമാനം വരുന്ന ആദിവാസി വിഭാഗങ്ങൾക്ക് ഏറെ പരിചിതമായ മുഖമാണ് മോഹൻ മാജിയുടേത്. കോൺഗ്രസ്സിന്റെ ഹേമാനന്ദ ബിസ്വാളിനും ഗിരിധർ ഗമാങ്ങിനും ശേഷം ഗോത്രവിഭാഗത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.

കാർഷിക കുടുംബ പശ്ചാത്തലത്തിൽ നിന്നും വളർന്നുവന്ന മോഹൻ മാജി ഗ്രാമീണ സർപഞ്ച് ആയാണ് രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 2000 ൽ കിയോഞ്ജറിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ ഇവിടെ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2005 മുതൽ 2009 വരെ ബിജെഡി- ബിജെപി സഖ്യ സർക്കാരിൽ ചീഫ് വിപ്പായിരുന്നു. 2009 ലും 2014 ലും നടന്ന തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെങ്കിലും 2019 ൽ മോഹൻ മാജി കിയോഞ്ജറിൽ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായി. നിയമസഭകളിലെ വിവിധ വിഷയങ്ങളിൽ തീപ്പൊരി പ്രസംഗങ്ങൾക്ക് പേരുകേട്ട ആളാണ് മാജി.

ബിജെപി സ്റ്റേറ്റ് ട്രൈബൽ കമ്മിറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ മാജി ഗ്രാമീണ മേഖലകളിലെ എല്ലാ പ്രവർത്തങ്ങളിലും സജീവമായി പങ്കെടുക്കുന്ന ആളാണ്. ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയരിര് നിക്ഷേപമുള്ള ഇടങ്ങളിലൊന്നാണ് കിയോഞ്ജർ. ഇവിടെ ഖനന മേഖലയിലെ ക്രമക്കേടുകളെ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിൽ പ്രവർത്തിച്ച വ്യക്തി കൂടിയാണ് മാജി. ബിജെഡി ഭരണകാലത്ത് ജില്ലാ മിനറൽ ഫൗണ്ടേഷന് കീഴിൽ വൻതോതിൽ ഫണ്ട് വിനിയോഗിച്ചതിലെ അഴിമതി മോഹൻ മാജി പുറത്തുകൊണ്ടു വന്നിരുന്നു.

Tags: ODISHAtribal LeaderOdisha CMMohan Charan Majhi
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies