റോം: ഇറ്റലിയിൽ നടക്കുന്ന 50-ാമത് ജി-7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നേതാക്കളുടെ കൂടിക്കാഴ്ച.
MEA Spokesperson Randhir Jaiswal tweets, “PM Narendra Modi met President Emmanuel Macron of France on the sidelines of the 50th G7 Summit in Apulia, Italy. The two leaders discussed ways to further strengthen partnership including in areas of defence, nuclear, space, education,… https://t.co/WvQTV7LWxs pic.twitter.com/iRAmytU7cl
— ANI (@ANI) June 14, 2024
പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. കൂടാതെ, കാലാവസ്ഥ വ്യതിയാനം, നൂതന സാങ്കേതിവിദ്യകൾ, ഇരു രാജ്യങ്ങളുടെയും സംസ്കാരം, രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും ചർച്ച.
#WATCH | Italy: Prime Minister Narendra Modi holds a bilateral meeting with French President Emmanuel Macron in Apulia, on the sidelines of G7 Summit.
The two leaders share a hug as they meet. pic.twitter.com/oCEOD3XQhT
— ANI (@ANI) June 14, 2024
ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിലാണ് ഋഷി സുനകും പ്രധാനമന്ത്രിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
#WATCH | Italy: Prime Minister Narendra Modi holds a bilateral meeting with UK PM Rishi Sunak in Apulia, on the sidelines of G7 Summit.
The two leaders share a hug as they meet. pic.twitter.com/X5ZFi7379l
— ANI (@ANI) June 14, 2024
ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യൻ അംബാസഡർ വാണി റാവുവും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശപര്യടനമാണിത്.
On the sidelines of the G7 Summit in Apulia, Prime Minister @narendramodi and UK Prime Minister @RishiSunak engage in a bilateral meeting, greeting each other with a warm hug@PMOIndia #G7Summit pic.twitter.com/CjzxxkUZ8A
— DD News (@DDNewslive) June 14, 2024