അമരാവതി: വിജയവാഡയിലെ ഇന്ദ്രകീലാദ്രി കനക ദുർഗാ ക്ഷേത്രത്തിൽ ദർശനം നടത്തി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പത്നി എൻ. ഭുവനേശ്വരിയും . ജൂൺ 13 ന് വേലകപ്പുടിയിലെ സെക്രെട്ടറിയേറ്റ് ഓഫീസിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിനു തൊട്ടു മുമ്പേയാണ് അദ്ദേഹത്തിന്റെ ക്ഷേത്രദർശനം.
മന്ത്രി കൊല്ലു രവീന്ദ്ര, വിജയവാഡ എംപി കേസിനേനി ശിവനാഥ് , എൻടിആർ ജില്ലാ കളക്ടർ ഡില്ലി റാവു, എൻഡോവ്‌മെൻ്റ് കമ്മീഷണർ സത്യനാരായണ, ആർജെസി രത്‌ന രാജു, ദുർഗമല്ലേശ്വര സ്വാമി വാർല ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ എസ് രാമറാവു എന്നിവർ മുഖ്യമന്ത്രിയെ ക്ഷേത്രാചാരപ്രകാരം സ്വാഗതം ചെയ്തു.
ദേവിക്ക് പ്രത്യേക പൂജ നടത്തിയ ശേഷം വേദപണ്ഡിതർ ആശീർവാദ മണ്ഡപത്തിൽ നായിഡുവിനും കുടുംബത്തിനും അനുഗ്രഹം നൽകി. തുടർന്ന് ദുർഗ്ഗാദേവിയുടെ തിരുസ്വരൂപം, പട്ടുവസ്ത്രം എന്നിവ അദ്ദേഹത്തിന് സമ്മാനമായി നൽകി.















