ടി20 ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ നിൽക്കുന്ന പാകിസ്താൻ ടീമിനും നായകൻ ബാബർ അസമിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ ബാബറിനെ അധിക്ഷേപിച്ച് പലവട്ടം രംഗത്തുവന്നിരുന്നു. സഹതാരമായിരുന്ന അഹ്മദ് ഷെഹ്സാദ് പറ്റിപ്പ് രാജാവ് എന്നാണ് ബാബറെ വിളിച്ചത്. ജനങ്ങളെ വഞ്ചിച്ച് കുഞ്ഞൻ ടീമുകളെ മർദ്ദിച്ചാണ് ബാബർ കിംഗ് ആയതെന്നായിരുന്നു പരിഹാസം
ഈ വിശേഷണത്തെ തള്ളിയും ബാബറിനെ പിന്തുണച്ചും രംഗത്തുവന്നിരിക്കുകയാണ് പാകിസ്താൻ താരം ഇമാം ഉൾ ഹഖ്. ‘എല്ലാവർക്കും പാകിസ്താൻ ടീമിനെ വിമർശിക്കാൻ അവകാശമുണ്ട്. ഇന്ത്യക്കെതിരായ തോൽവിയിൽ എല്ലാവരും തകർന്നിരിക്കുകയാണ്. പക്ഷേ ബഹുമാനം എപ്പോഴുമുണ്ടാകണം. അദ്ദേഹം നിങ്ങളുടെ ക്യാപ്റ്റനാണ്.
നിങ്ങൾ അദ്ദേഹത്തെ രാജാവായി പരിഗണിക്കുന്നില്ലെങ്കിൽ വേണ്ട, ഈ ലോകം അദ്ദേഹത്തെ കിംഗായി പരിഗണിക്കുന്നുണ്ട്. നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിന് പ്രസക്തിയില്ല. അസം ഖാനെ ബോഡി ഷെയിം ചെയ്തത് തെറ്റാണെന്ന് നിങ്ങൾ തോന്നുന്നുണ്ടെങ്കിൽ അതേ പരിഗണനയും ബഹുമാനവും ബാബറിന്റെ കാര്യത്തിലും വേണം”—-ഇമാം പറഞ്ഞു.
بابر کو کنگ دنیا نے بنایا ہے آپ نہ مانیں
امام کا بابر کے اسٹیٹس کا بھرپور دفاع pic.twitter.com/51217ErFsN— Geo News Urdu (@geonews_urdu) June 13, 2024
അതേസമയം തുടർച്ചയായ രണ്ടുമത്സരം തോറ്റ പാകിസ്താൻ കാനഡയെ ഏഴു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഞായറാഴ്ച അയർലഡിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. അമേരിക്കയും അയർലൻഡിനെതിരെ കളിക്കുന്നുണ്ട്.















