സാഹിത്യകാരി അരുന്ധതി റോയിയെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കശ്മീരിന്റെ മുൻ ഫ്രൊസറുമായിരുന്ന ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാൻ അനുമതി നൽകി ഡൽഹി ലഫ്.ഗവർണർ വി.കെ സക്സേന. ഭീകര വിരുദ്ധ നിയമപ്രകാരം വിചാരണ ചെയ്യാനാണ് അനുമതി നൽകിയതെന്ന് രാജ് നിവാസ് വ്യക്തമാക്കി. സെക്ഷൻ 45(1) പ്രകാരം ഇരുവരെയും വിചാരണ ചെയ്യാം.
2010 ഒക്ടോബർ 21ന് കോപ്പർനിക്കസ് മാർഗിൽ നടന്ന ആസദി ബാനറിൽ സംഘടിപ്പിച്ച കോൺഫറൻസിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നുണ്ടായ കേസിലാണ് നടപടി. കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്താനുള്ള ചർച്ചകളും പ്രസംഗങ്ങളുമാണ് കോൺഫറൻസിൽ നടന്നത്. സയ്യിദ് അലി ഷാ ഗീലാനി, എസ്എആർ ഗീലാനി പാർലമെൻ്റ് ആക്രമണക്കേസിലെ മുഖ്യപ്രതി), അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ, വരവര റാവു എന്നിവരടക്കമാണ് ഇവിടെ പ്രസംഗിച്ചത്. ഒക്ടോബർ 28ന് സാമൂഹിക പ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് കേസെടുത്ത്.
CrPC-യുടെ സെക്ഷൻ 156(3) പ്രകാരം പന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ സുശീൽ പരാതി നൽകിയത്. 2010 നവംബർ 27-ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശങ്ങളോടെ പരാതി തീർപ്പാക്കുകയായിരുന്നു. ഇതനുസരിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.