മമ്മൂട്ടി ജിഹാദി ആണെങ്കിൽ കാതൽ ചെയ്യില്ല; ചിത്ര ചേച്ചിയെ പറഞ്ഞത് രാഷ്ട്രീയപരമായി; രാഷ്ട്രീയം വേറെ, സിനിമ വേറെ: രമേശ് പിഷാരടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മമ്മൂട്ടി ജിഹാദി ആണെങ്കിൽ കാതൽ ചെയ്യില്ല; ചിത്ര ചേച്ചിയെ പറഞ്ഞത് രാഷ്‌ട്രീയപരമായി; രാഷ്‌ട്രീയം വേറെ, സിനിമ വേറെ: രമേശ് പിഷാരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

മമ്മൂട്ടിയെ നായകനാക്കി റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്ത പുഴു എന്ന ചിത്രം വലിയ വിവാദമായിരുന്നു. ഹിന്ദുമതത്തിലെ സമുദായത്തെ അവഹേളിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ഇത്. അടുത്തിടെ റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തൽ മമ്മൂട്ടിയെ ചൂണ്ടുവിരലിൽ നിർത്തുന്നതുമായിരുന്നു. ഹിന്ദുക്കളിലെ സവര്‍ണ- അവര്‍ണ പ്രശ്നം അവതരിപ്പിക്കുന്ന പുഴു എന്ന ചിത്രം മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് റത്തീന ചെയ്തതെന്നായിരുന്നു സംവിധായകയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ. മമ്മൂട്ടിയുടെ ‘ഉണ്ട’ എന്ന സിനിമ സംവിധാനം ചെയ്ത അര്‍ഷാദ്, വൈറസ് സിനിമയുടെ തിരക്കഥ തയാറാക്കിയ ഷറഫ്, സുഹാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിന് പിന്നിൽ. ഇതോടെ മമ്മൂട്ടി സംശയത്തിന്റെ നിഴലിലും വന്നു. ഇപ്പോഴിതാ, ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് നടൻ രമേശ് പിഷാരടി.

“മമ്മൂക്കയ്‌ക്ക് നേരെ അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. 40 വർഷമായി ഒരു തുറന്ന പുസ്തകം പോലെ മമ്മൂട്ടിയും മോഹൻലാലുമെല്ലാം ജീവിക്കുകയാണ്. പെട്ടെന്നൊരു ഇന്റർവ്യൂവിൽ വന്ന് ഒരാൾ എന്തേലും പറഞ്ഞാൽ ഈ 40 വർഷമായി നമ്മൾ കാണുന്ന ഒരാളെക്കാൾ മറ്റൊരാളെ വിശ്വസിക്കാൻ നമ്മൾ തയ്യാറാവുകയാണ്. എന്നിട്ട് നേരെ ഇവരെ ചീത്ത വിളിക്കുകയാണ്. മമ്മൂക്ക സിനിമയിലൂടെ മതപ്രചരണം, അല്ലെങ്കിൽ ജിഹാദ് നടത്തുകയാണെന്നാണ് പറയുന്നത്. ജാതിയും മതവും വെച്ചാണല്ലോ ഈ പ്രശ്നം. 400 പടം ചെയ്ത മമ്മൂക്ക അദ്ദേഹത്തിന്റെ 60 ശതമാനം പടത്തിലും ഹിന്ദു വേഷമാണ് ചെയ്തിരിക്കുന്നത്. പാലേരി മാണിക്യത്തിലെ അഹമ്മദ് ഹാജിയായും മമ്മൂക്ക വേഷം ചെയ്തിട്ടുണ്ട്. മമ്മൂക്ക അത്തരത്തിൽ ചിന്തിക്കുന്ന ഒരാളാണെങ്കിൽ കാതൽ പോലുള്ള സിനിമ അദ്ദേഹത്തിന് ചെയ്യാൻ സാധിക്കില്ല”.

“ഒരു സിനിമ ആരംഭിക്കുന്നതിനു മുമ്പ് ഈ പടത്തിൽ ഇന്നതൊക്കെ ചെയ്യാം, ഇതിലൂടെ ജിഹാദ് നടത്താം എന്ന് മമ്മൂക്കയെ പോലുള്ള ഒരാൾ ചിന്തിക്കുന്നുവെന്ന് നമ്മൾ ചിന്തിക്കുന്നത് ശരിയല്ല. ഇത് പലർക്കും അറിയാം. പക്ഷേ ചീത്തവിളിക്കാൻ കിട്ടുന്ന അവസരം വെറുതെ കളയണ്ട എന്ന് ഓർത്തു പറയുന്നതാണ്”- രമേശ് പിഷാരടി പറഞ്ഞു. ചിത്ര ചേച്ചിയെ ചീത്ത പറയുന്നത് ശരിയും മമ്മൂക്കയെ ചീത്ത പറയുന്നത് തെറ്റുമാകുന്നത് ഒരു പ്രശ്നമല്ലേ എന്ന് അവതാരകൻ ചോദിക്കുമ്പോൾ ഗായിക ചിത്രക്ക് നേരെ ഉണ്ടായത് രാഷ്‌ട്രീയപരമായ ആക്രമണം ആണെന്നും പിഷാരടി പറയുന്നു. “ചില വിമർശനങ്ങൾ രാഷ്‌ട്രീയമാണ്, ചിലത് സിനിമയാണ്. പൊളിറ്റിക്സ് വേറെയാണ്, സിനിമ വേറെയാണ്. സിനിമയിൽ ഒരു കഥാപാത്രം പറയുന്ന ഡയലോഗ് വച്ച് ഒരാളെ നമ്മൾ അളക്കരുത്”-എന്നായിരുന്നു രമേശ് പിഷാരടിയുടെ മറുപടി.

Tags: MAMMOOTTYramesh pisharodyks chithraPuzhu
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies