അശ്വത്ഥാമാവിന്റെ മരണം; സ്വമേധയാ കേസെടുത്ത് കർണ്ണാടക ഹൈക്കോടതി; ചീഫ് സെക്രട്ടറി ഉൾപ്പെടെ എതിർകക്ഷികൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അശ്വത്ഥാമാവിന്റെ മരണം; സ്വമേധയാ കേസെടുത്ത് കർണ്ണാടക ഹൈക്കോടതി; ചീഫ് സെക്രട്ടറി ഉൾപ്പെടെ എതിർകക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 09:01 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു :കർണ്ണാടക സംസ്ഥാനത്ത് ആനകൾ വൈദ്യുതാഘാതമേറ്റ് മരിക്കുന്ന സംഭവത്തിൽ ബംഗളുരു ഹൈക്കോടതി സ്വമേധയാ പൊതുതാൽപ്പര്യ ഹർജി രജിസ്റ്റർ ചെയ്തു.

അശ്വത്ഥാമാവ് എന്ന ആന അസ്വാഭാവികമായി വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന പത്രവാർത്തയാണ് ചീഫ് ജസ്റ്റിസ് എൻവി അഞ്ജാരിയയും ജസ്റ്റിസ് കെവി അരവിന്ദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്ച പരിഗണിച്ചത്.സ്വമേധയാ ഹർജി (സുവോ മോട്ടോ കേസ്) രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ച ബെഞ്ച്, ആനകളുടെയും മറ്റ് വന്യജീവി സ്വത്തുക്കളുടെയും ജീവന് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോടും അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മൈസൂരിൽ അശ്വത്ഥാമാവ് എന്ന ആന മരിച്ചപ്പോൾ ചിക്കമംഗളൂരു ജില്ലയിൽ ഒരു ആനയും മടിക്കേരി ജില്ലയിൽ മറ്റ് രണ്ട് ആനകളും കൂടി മരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. വൈദ്യുതാഘാതമേറ്റാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചത്. സംസ്ഥാനത്ത് 2021 ജനുവരി മുതൽ 2024 ജൂൺ 12 വരെ വൈദ്യുതാഘാതമേറ്റ് 35 ആനകൾ മരിച്ചുവെന്ന പത്രവാർത്ത ബെഞ്ച് ഉദ്ധരിച്ചു. കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ പുട്ടിഗെ ആർ രമേശിനെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.

ആനകളുടെ മരണങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിന് ഭാവിയിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണ് സമർപ്പിക്കാൻ എന്നും ബെഞ്ച് അധികാരികളോട് നിർദ്ദേശിച്ചു.

അശ്വത്ഥാമാവിന്റെ മരണം ഒരു പ്രാതിനിധ്യ കേസായി എടുക്കുന്നുവെന്നും അതിനായി ആർട്ടിക്കിൾ 226 പ്രകാരം സ്വമേധയാ കേസെടുക്കാനുള്ള അധികാരം വിനിയോഗിക്കുന്നതായും കോടതി പറഞ്ഞു. പരിസ്ഥിതി, വനം മന്ത്രാലയം, കർണാടക ചീഫ് സെക്രട്ടറി, പരിസ്ഥിതി വനം വകുപ്പ് സംസ്ഥാന സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി നോട്ടീസ് അയച്ചു.

താഴെപ്പറയുന്ന വിശദാംശങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ മേൽപ്പറഞ്ഞ അധികാരികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്:

1: കർണാടക സംസ്ഥാനത്തെയും മറ്റ് വന്യജീവി കേസുകളിലെയും ആനകളുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിന് എന്ത് നടപടികൾ സ്വീകരിച്ചിട്ടുണ്ട്?

2: ആനകളുടെ ആവർത്തിച്ചുള്ള മരണങ്ങളുടെ വെളിച്ചത്തിൽ, അത്തരം അസ്വാഭാവിക മരണങ്ങൾ തടയുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?

3: ഇക്കാര്യത്തിൽ അധികാരികൾ പ്രയോഗിച്ച ഭരണഘടനാ തത്വങ്ങൾ എന്താണ്?

4: വന്യജീവി സങ്കേത പ്രദേശങ്ങളിലും സങ്കേതത്തിന് പുറത്തുള്ള പ്രദേശങ്ങളിലും കാട്ടാനകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച സംവിധാനം എന്താണ്?

5: അത്തരം മരണങ്ങൾ സംഭവിക്കുമ്പോൾ എന്താണ് ഉദ്യോഗസ്ഥരുടെ ബാധ്യത?

ഈ കേസ് ജൂലൈ 2 ന് വാദം കേൾക്കാൻ വേണ്ടി തീരുമാനിച്ചിട്ടുണ്ട്.

Tags: ELEPHANTelectrocutionAshwatthama
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies