ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദം കഴിഞ്ഞ കുറച്ച് നാളുകളായി ഇന്റർനെറ്റിലെ ചർച്ചാ വിഷയമാണ്. ഒരു സെൽഫിയാണ് അന്ന് ചർച്ചയ്‌ക്ക് വഴിവച്ചതെങ്കിൽ ഇത്തവണയും സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്ന സെൽഫിയാണ് വീണ്ടും തരംഗമായിരിക്കുന്നത്.
സംഭവം കത്തിയതോടെ #Melodi ഹാഷ്ടാഗ് ട്രെൻഡിംഗാണ്. ഇരുവരും പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് ജി7 വേദിയിൽ നിന്നെത്തിയത്. ‘ഹലോ ഫ്രം ദി Melodi ടീം’ എന്ന പറയുന്ന വീഡിയോയും ജോർജിയ മെലോണി എക്സിൽ പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകൾക്കകം 1.4 മില്യൺ വ്യൂസാണ് വീഡിയോയ്‌ക്ക് ലഭിച്ചത്.
Hi friends, from #Melodi pic.twitter.com/OslCnWlB86
— Giorgia Meloni (@GiorgiaMeloni) June 15, 2024
പിന്നാലെ കമൻ്റ് ബോക്സ് നിറയെ ജനങ്ങളുടെ സ്നേഹമാണ് കാണാൻ കഴിയുന്നത്. രണ്ട് ശക്തരായ നേതാക്കളുടെ ശക്തമായ സൗഹൃദബന്ധം, കാത്തിരുന്ന സെൽഫിയാണ് പുറത്തുവന്നിരിക്കുന്നത് എന്ന് തുടങ്ങി ക്യൂട്നെസ് ഓവർലോഡഡ് കമൻ്റ് വരെ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.
New Meme Material PIC 🤣🤣 pic.twitter.com/tsZd7DGPwA
— BITTU SHARMA- بٹو شرما (@common000786) June 15, 2024
കഴിഞ്ഞ വർഷം ദുബായിൽ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ ക്ലിക്ക് ചെയ്ത ഫോട്ടോയ്‌ക്ക് പിന്നാലെയാണ് ‘Melodi ടീം’ ജനപ്രീതി നേടിയത്. ‘COP28-ലെ ഉറ്റ സുഹൃത്തുക്കൾ’ എന്ന അടിക്കുറിപ്പിനും #Melodi ഹാഷ്ടാഗിനും ഒപ്പമായിരുന്നു അവർ ചിത്രം പങ്കുവച്ചത്. ഇതിന് പിന്നാലെ രസകരമായ മീമുകളും ട്രോളുകളുമാണ് സോഷ്യൽ മീഡിയ കയ്യടക്കിയത്. വളരെ കൂളായ രണ്ട് നേതാക്കൾ ആയതുകൊണ്ട് തന്നെ ഇരുവരും അത് ആസ്വദിക്കുകയും ചെയ്തു.
Good friends at COP28.#Melodi pic.twitter.com/g0W6R0RJJo
— Giorgia Meloni (@GiorgiaMeloni) December 1, 2023
ഭാരതത്തെയും ഭാരതീയ സംസ്കാരത്തെയും നെഞ്ചോട് ചേർക്കാൻ ഏറെ താത്പര്യപ്പെടുന്ന നേതാവാണ് ജോർജിയ മെലോണി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രതിനിധികളെയും കൂപ്പു കൈകളോടെ നമസ്തേ പറഞ്ഞാണ് ഇറ്റാലിയൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്റർനെറ്റിൽ ഞൊടിയിടയിലാണ് പ്രചരിച്ചത്.