ഹൈദരാബാദ്: ആന്ധ്രയുടെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ഹൈദരാബാദിലെ വീടിന്റെ മുന്നിലെ ഫുട്പാത്ത് കയ്യേറിയ നിർമിതികൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തു. പോലീസ് സംരക്ഷണയിലാണ് ഈ അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. റോഡ് കയ്യേറിയുള്ള അനധികൃത കെട്ടിടങ്ങൾ ഗതാഗതത്തിനും കാൽനടക്കും ശല്യമാകുന്നുവെന്ന ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ലോട്ടസ് പോണ്ടിലെ ജഗന്റെ വസതിക്ക് മുന്നിലെ ‘അനധികൃത’ കെട്ടിടങ്ങളാണ് പൊളിച്ചുമാറ്റിയത്. ഈ കെട്ടിടങ്ങൾ ഗതാഗതത്തിന് തടസ്സമാകുന്നതായി നിരവധി പരാതികൾ സാധാരണക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ജിഎച്ച്എംസി അധികൃതർ പറഞ്ഞു.ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടിയെ പ്രദേശവാസികൾ സ്വാഗതം ചെയ്തു.
ആന്ധ്രാപ്രദേശിലെ താഡേപള്ളിയിലുള്ള ജഗന്റെ വീടിനെ കുറിച്ചും ഇത്തരത്തിലുള്ള നിരവധി പരാതികളുണ്ട്.